വിജയ് സേതുപതിയുടെ ഭാഗ്യം തെളിഞ്ഞു! അടുത്ത സിനിമ ബോളിവുഡില്‍ ആമിര്‍ ഖാനൊപ്പം
വിജയ് സേതുപതിയെന്ന പേര് ലോകം മുഴുവന്‍ അറിയപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ നടന്ന് കൊണ്ടിരുന്ന മെല്‍ബണ്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം വിജയ് സേതുപതിയ്ക്കായിരുന്നു ലഭിച്ചത്. സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു താരത്തെ തേടി അംഗീകാരമെത്തിയത്.
തമിഴ് സിനിമയില്‍ നിന്നും ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുന്ന വിജയ് സേതുപതി ഇപ്പോള്‍ ആമിര്‍ ഖാനൊപ്പം അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച നടനായി തിരഞ്ഞെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിജയ് സേതുപതി ഇക്കാര്യം തുറന്ന് പറഞ്ഞത്.

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആമിര്‍ ഖാനും ഞാനും ഒന്നിക്കുന്ന ചിത്രം ഉടന്‍ തന്നെ വരുമെന്നാണ് താരം വ്യക്തമാക്കിയത്. ഈ സിനിമയുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാവും. അടുത്തിടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വിജയ് സേതുപതി സംഘ തമിളഴന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ആമിര്‍ ഖാന്‍ എത്തിയിരുന്നു.
നിലവില്‍ വിജയ് സേതുപതിയുടെ തമിഴ് സിനിമയായ വിക്രം വേദ ബോളിവുഡിലേക്കും ഒരുങ്ങുകയാണ്. ഈ ചിത്രത്തില്‍ ആമിര്‍ ഖാനും അഭിനയിക്കുന്നുണ്ട്. തമിഴില്‍ വിജയ് സേതുപതിയും മാധവനുമായിരുന്നു നായകന്മാര്‍. ഹിന്ദിയിലെത്തുമ്പോള്‍ ആമിര്‍ ഖാനും സെയിഫ് അലിഖാനുമാണ് മുഖ്യ വേഷത്തിലെത്തുന്നത്.


Click it and Unblock the Notifications











