വിജയ്‌യുടെ വെല്ലുവിളി ഏറ്റെടുത്ത് ശാന്തനു! ഡാന്‍സിന് മുന്നില്‍ നമിച്ച് അനിരുദ്ധ്
ദളപതി വിജയുടെ മാസ്റ്റര്‍ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മാസ്റ്ററിലെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം നേരത്തെ തരംഗമായിരുന്നു. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ നടന്നത്. ചടങ്ങില്‍ വെച്ചുളള വിജയുടെ പ്രസംഗവും ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിജയ്‌ക്കൊപ്പം ശാന്തനു ഭാഗ്യരാജ്, അനിരുദ്ധ് രവിചന്ദര്‍ തുടങ്ങിയവരും ഡാന്‍സ് കളിക്കാനായി എത്തിയിരുന്നു. ദളപതിയാണ് മാസ്റ്ററിലെ ഗാനത്തിനൊപ്പം ആദ്യം ചുവടുവെച്ചത്.
പിന്നാലെ സഹതാരമായ ശാന്തനുവിനെയും സംഗീത സംവിധായകന്‍ അനിരുദ്ധിനെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഡാന്‍സിനിടെ ഒരു ചലഞ്ച് രണ്ട് പേര്‍ക്കുമായി വിജയ് നല്‍കിയിരുന്നു. താന്‍ കളിക്കുന്ന സ്‌റ്റെപ്പ് അതേ പോലെ അനുകരിക്കാനായിരുന്നു പറഞ്ഞത്. ശാന്തനു അനായാസമായി അത് ചെയ്തപ്പോള്‍ അനിരുദ്ധ് പിന്മാറി. രസകരമായ നിമിഷങ്ങളാണ് ഇവര്‍ മൂന്ന് പേരും സദസിലുളളവര്‍ക്ക് സ്മ്മാനിച്ചത്.
അനിരുദ്ധിന്റെ സംഗീതത്തില്‍ ഒരുങ്ങിയ വാത്തി കമ്മിങ് എന്ന ഗാനം നേരത്തെ തരംഗമായിരുന്നു. ഈ ഗാനത്തിനൊപ്പമാണ് ഇവര്‍ ചുവടുവെച്ചത്. ഓഡിയോ ലോഞ്ചില്‍ വിജയ് സേതുപതി. സംവിധായകന്‍ ലോകേഷ് കനകരാജ്, മാളവിക മോഹനന്‍, വിജയുടെ മാതാപിതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഇത്തവണ ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയത്. ബിഗിലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ ദളപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍.
മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെയാണ് വിജയ് ചിത്രവുമായി സംവിധായകന്‍ ലോകേഷ് കനകരാജ് എത്തുന്നത്. മാസ്റ്ററില്‍ ഒരു കോളേജ് അധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്. 96 താരം ഗൗരി കിഷനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ കൈദിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും മാസ്റ്ററില്‍ എത്തുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ദളപതിയും മക്കള്‍സെല്‍വനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. ഇരുവരും ഒന്നിച്ച് സ്‌ക്രീനില്‍ വരുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications