ദളപതി 63യില്‍ വിജയുടെ വില്ലനായി ഷാരൂഖ് ഖാന്‍! ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ റിപ്പോര്‍ട്ട്! കാണൂ

By Midhun Raj

Recommended Video

ദളപതി 63യില്‍ വിജയുടെ വില്ലനായി ഷാരൂഖ് ഖാന്‍!

തമിഴ് സൂപ്പര്‍താരം വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദളപതി 63. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫാന്‍മേഡ് പോസ്റ്ററുകളും മറ്റു വൈറലായി മാറിയിരുന്നു. ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന വിജയ് ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

മെര്‍സലിനു ശേഷമുളള അറ്റ്‌ലീ ചിത്രം ചെന്നൈയിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ആദ്യ ടീസറിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തില്‍ ദളപതിക്കൊപ്പം വമ്പന്‍ താര അണിനിരക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതേസമയം ദളപതി 63യുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ദളപതി 63

ദളപതി 63

മെര്‍സലിനു ശേഷം വിജയ്- അറ്റ്ലീ കൂട്ടുകെട്ടില്‍ ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദളപതി 63യില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് വിജയ് എത്തുകയെന്നാണ് അറിയുന്നത്. കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിട്ടാണ് സിനിമയില്‍ ദളപതി എത്തുകയെന്നും അറിയുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫാന്‍മേഡ് പോസ്റ്റര്‍ തരംഗമായി മാറിയിരുന്നു.

വില്ലനായി ഷാരൂഖ് ഖാന്‍

വില്ലനായി ഷാരൂഖ് ഖാന്‍

വിജയ്‌ക്കൊപ്പം ദളപതി 63യില്‍ ഷാരൂഖ് ഖാനും എത്തുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. സിനിമയില്‍ വിജയുടെ വില്ലന്‍ വേഷത്തിലാണ് ഷാരൂഖ് എത്തുകയെന്നാണ് അറിയുന്നത്. ദളപതി 63യിലെ 15മിനിറ്റ് രംഗങ്ങളില്‍ ഷാരൂഖ് ഖാന്‍ എത്തുമെന്നാണ് അറിയുന്നത്. സിനിമയുടെ ക്ലൈമാക്‌സില്‍ ആയിരിക്കും സൂപ്പര്‍താരം അഭിനയിക്കുകയെന്നും അറിയുന്നു.

ഷാരൂഖിന്റെ ഭാഗങ്ങള്‍

ഷാരൂഖിന്റെ ഭാഗങ്ങള്‍

ഷാരൂഖിന്റെ ഭാഗങ്ങള്‍ ഉടന്‍ ഷൂട്ട് ചെയ്യുമെന്നും സിനിമയ്ക്കു വേണ്ടി അഞ്ച് ദിവസത്തെ കോള്‍ഷീറ്റ് താരം ദളപതി 63 അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയതായുമാണ് അറിയുന്നത്. മുന്‍പ് നടന്ന ചെന്നെെ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ മാച്ച് കാണാനായി ഷാരൂഖ് ഖാനും സംവിധായകന്‍ അറ്റ്‌ലീയും ഒരുമിച്ചെത്തിയിരുന്നു. അന്ന് മുതല്‍ അറ്റ്‌ലീ ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ വാര്‍ത്തകള്‍ ശരിയാണെന്ന തരത്തില്‍ വീണ്ടും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

വിജയുടെ നായിക

വിജയുടെ നായിക

അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുളള ഔദ്യോഗിക സ്ഥിരീകരണത്തിനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ഇത്തവണ വിജയുടെ നായികയായി എത്തുന്നത്. പ്രഭുദേവയുടെ വില്ല് എന്ന ചിത്രത്തിനു ശേഷം വിജയും നയന്‍താരയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 63. ഇവര്‍ക്കൊപ്പം പരിയേറും പെരുമാള്‍ താരം കതിറും വിജയ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വിവേക്,യോഗി ബാബു,ഡാനിയേല്‍ ബാലാജി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇത്തവയും ബിഗ് ബഡ്ജറ്റില്‍ എടുക്കുന്ന വിജയ് ചിത്രം നിര്‍മ്മിക്കുന്നത് എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ദളപതി 63യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും ആദ്യ ടീസറിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇത്തവണയും ദീപാവലി റിലീസായിട്ടാണ് വിജയ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X