»   » വിജയ് ശരീര ഭാരം കുറയ്ക്കുന്നു!!

വിജയ് ശരീര ഭാരം കുറയ്ക്കുന്നു!!

By: Sanviya
Subscribe to Filmibeat Malayalam

വിജയ് തന്റെ 60ാംമത്തെ ചിത്രത്തിന്റെ തിരക്കിലാണ്. ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് യും ഭരതനും ഒന്നിക്കുന്ന ചിത്രം. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

ചിത്രത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളില്‍ വിജയ് ഡബിള്‍ റോളില്‍ എത്തുന്നുവെന്ന് പറയുന്നു. അതില്‍ ഒന്ന് കോളേജ് സ്റ്റുഡന്റിന്റെ വേഷമാണത്രേ. അതുക്കൊണ്ട് തന്നെ 10 കിലോ ഭാരമാണ് കഥാപാത്രത്തിന് വേണ്ടി വിജയ് കുറയ്ക്കുന്നത്.

vijay

സതീഷ് കൃഷ്ണന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗപതി ബാബു, ഡാനിയല്‍ ബാലാജി, ശ്രീമാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രള്‍. നാഗി റെഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജിത്തിന്റെ വീരം നിര്‍മ്മിച്ചത് നാഗി റെഡിയായിരുന്നു.

60ാം ചിത്രത്തിന്റെ പണികള്‍ പുരോഗമിക്കുമ്പോള്‍ വിജയ് മറ്റൊരു ചിത്രത്തിന് ഡേറ്റ് കൊടുത്തായി കേള്‍ക്കുന്നുണ്ട്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തില്‍. ഭരതനൊപ്പമുള്ള ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിജയ് പുതിയ ചിത്രത്തിലേക്ക് കടക്കുക.

English summary
Vijay to shed 10 kilos to look young!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam