twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന്റെയും മകന്റെയും വില്ലനായി വിജയ് സേതുപതി? ഒടുവിൽ അത് തുറന്ന് പറഞ്ഞ് ഇളയദളപതി

    |

    സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വലിയ ചർച്ച വിഷയമായിരുന്നു തെന്നിന്ത്യൻ താരം വിജയ് യുടെ മകന്റെ സിനിമ പ്രവേശനം. തമിഴ് സിനിമ ലോകം മാത്രമല്ല മലയാളി പ്രേക്ഷകരും താരപുത്രന്റെ സിനിമ പ്രവേശന വാർത്ത വൻ ആഘോഷമാക്കുകയായിരുന്നു. തമിഴിലെ പോലെ തന്നെ മലയാളത്തിലും വിജയ്ക്ക് കൈ നിറയെ ആരാധകരുണ്ട്. ബാലതാരമായി ജെയ്സൺ അച്ഛൻ വിജയുടെ ചിത്രത്തിൽ മുഖം കാണിച്ചിട്ടുണ്ട്. എന്നാൽ മുതിർന്നതിൽ പിന്നെ താരപുത്രൻ അധികം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

    താരപുത്രന്റെ സിനിമ പ്രവേശനത്തെ കിറിച്ചുളള ചർച്ചകൾ സിനിമ കോളങ്ങളിൽ പുരോഗമിക്കുകയാണ്. തങ്ങളുടെ ജൂനിയർ ചെറിയ ദളപതിയെ കാണാനുള്ള ത്രില്ലിലാണ് പ്രേക്ഷകർ. ഇപ്പോഴിത താരപുത്രത്തിന്റെ സിനിമ പ്രവേശനത്തിനെ കുറിച്ച് പുതിയ വാർത്തക പ്രചരിക്കുകയാണ്. ഇളയദളപതിയോട് ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങളാണ് താരപുത്രന്റെ സിനിമ പ്രവേശനത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായു രംഗത്തെത്തിയിരിക്കുന്നത്. ഒരു എന്റർടെയ്മെന്റ് ന്യൂസാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്

    സിനിമ പ്രവേശനം


    വിജയ് യുടെ മകന്റെ സിനിമ പ്രവേശനം കോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും വലിയ ചർച്ച വിഷയമായിരുന്നു. ദേശീയ മാധ്യമങ്ങൾ പോലും ഇതുസംബന്ധമായവാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ജെയ്സണിന്റെ സിനിമ പ്രവേശനം വൻ ചർച്ചയായതോട പ്രതികരണവുമായി എത്തിയിരിക്കുകയാണ് . താരപുത്രന്റെ സിനിമ പ്രവേശനം ഉടനെയില്ലെന്നും പ്രമുഖ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് വിജയ് യോട് ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ പറയുന്നത്.

     കാനഡയിൽ


    കാനഡയിലാണ് താരപുത്രൻ ഇപ്പോഴുള്ളത്.ഫിലിംസ്റ്റഡീസ് പഠനത്തിന്റെ തിരക്കുകളിലാണ് ജെയ്‌സണ്‍. കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ മകന്‍ ദൂരെ ആയതിന്റെ ആശങ്കയിലാണ് വിജയ്‌യും കുടുംബവും. അതേസമയം താരപുത്രന്റെ സിനിമ പ്രവേശനത്തിനെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു.

     അച്ഛനു മകനും  വില്ലൻ

    പുറത്തു വന്ന വാർത്ത സത്യമായിരുന്നെങ്കിൽ അച്ഛനും മകനും വില്ലനായി വിജയ് സേതുപതി എത്തുമായിരുന്നു. നേരത്തെ വന് റിപ്പോർട്ട് പ്രകാരം വിജയ് സേതുപതി വില്ലനായി എത്തുന്ന തെലുങ്ക് ചിത്രം ‘ഉപ്പെണ്ണ'യുടെ തമിഴ് റീമേക്കിലൂടെയാണ് താരപുത്രന്റെ കോളിവുഡ് അരങ്ങേറ്റം.ജേസൺ സ‍ഞ്ജയ് നായകനായി എത്തുമ്പോൾ
    വിജയ് സേതുപതി തന്നെയാണ് വില്ലനും. ഈ വർഷം ഈ ചിത്രവും നടന്നിരുന്നുവെങ്കിൽ അച്ഛനും മകനും വില്ലനായി വിജയ് സേതുപതി എത്തുമായിരുന്നു. എന്നാൽ പ്രചരിച്ച വാർത്തകൾ സത്യമല്ലെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. ഉല്‍ഗൊണ്ട ജില്ലയില്‍ നടന്ന ദുരഭിമാന കൊലപാതകം അടിസ്ഥാനമാക്കിയാണ് ഉപ്പെണ്ണ ഒരുങ്ങുന്നത്. തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രമാണിത്.

     വിജയ് സേതുപതി-വിജയ് ചിത്രം

    തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ വിജയും വിജയ് സേതുപതിയും ചിത്രത്തിൽ ഒന്നിച്ചെത്തുന്നുണ്ട്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് ഇരുവരും. ചിതത്തിൽ വിജയ് യുടെ വില്ലനായിട്ടാണ് സേതുപതി എത്തുന്നത്. ഇത് പ്രേക്ഷകരിൽ ആറെ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിൽ സ്കൂൾ അധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്. എന്നാൽ വിജയ് സേതുപതിയുടെ ക്യാരക്ടർ ഇനിയും പുറത്തു വിട്ടിട്ടില്ല.

    Read more about: vijay വിജയ്
    English summary
    Vijay son Sanjay Not To Make His Film Debut Anytime Soon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X