»   » പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്തു,പൂട്ടികിടന്ന തിയേറ്ററുകളില്‍ എത്തിയ ഭൈരവയുടെ കളക്ഷന്‍!

പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്തു,പൂട്ടികിടന്ന തിയേറ്ററുകളില്‍ എത്തിയ ഭൈരവയുടെ കളക്ഷന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

തമിഴ്‌നാട്ടില്‍ പൊങ്കല്‍ സ്‌പെഷ്യലായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് വിജയ് യുടെ ഭൈരവ. തെറി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് അഭിനയിച്ച ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത് ഭരതനാണ്. അഴകിയ തമിഴ് മകന്‍ എന്ന ക്ലാസിക് ചിത്രത്തിന് ശേഷം വിജയ് യും ഭരതനും വീണ്ടും ഒന്നിച്ച പ്രവര്‍ത്തിച്ച ചിത്രം. ജനുവരി 12ന് തിയേറ്ററുകളില്‍ എത്തിയ വിജയ് ചിത്രം ഭൈരവയെ കുറിച്ച് പറയാനാണെങ്കില്‍ ഒത്തിരിയുണ്ട്.

കേരളത്തിലേക്ക് വരികയാണെങ്കില്‍ മലയാള സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സമയത്താണ് ഭൈരവ തിയേറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ പൂട്ടികിടന്ന തിയേറ്ററുകളില്‍ ആദ്യ ദിവസം 625 ഷോകളാണ് നടത്തിയത്. വൈകുന്നേരത്തെയും രാത്രിയിലെയും ഷോകളടക്കമാണിത്. കേരളത്തിലെ പ്രധാന റിലീസ് കേന്ദ്രങ്ങളില്‍ ഒന്നായ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ആദ്യ ദിവസം 50 ഷോകള്‍ നടത്തി. കളക്ഷന്‍ റിപ്പോര്‍ട്ടുകളിലൂടെ തുടര്‍ന്ന് വായിക്കൂ...

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ഭൈരവ

ആദ്യ ദിവസം കൊച്ചിമള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ചിത്രത്തിന് നിരാശ നിറഞ്ഞ കളക്ഷനാണ് ലഭിച്ചത്. വെറും 12.58 ലക്ഷം രൂപയാണ് ലഭിച്ചത്. തൊട്ട് മുമ്പ് പുറത്തിറങ്ങിയ വിജയ് ചിത്രമായ തെറി 12.87 ലക്ഷം രൂപ ബോക്‌സോഫീസില്‍ നേടിയിരുന്നു. മള്‍ട്ടിപ്ലക്‌സുകളില്‍ നടത്തിയ 50 ഷോകളില്‍ ഒമ്പത് ഹൗസ് ഷോകള്‍ മാത്രമാണ് ലഭിച്ചത്.

പിവിആര്‍ സിനിമാസില്‍ നിന്ന്

പിവിആര്‍ സിനിമാസില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡ് ഭൈരവ സ്വന്തമാക്കി. ആകെയുള്ള 19 ഷോകളില്‍ നിന്ന് 6.47 കളക്ഷനാണ് ഭൈരവ നേടിയത്.

കാര്‍ണിവല്‍ സിനിമാസില്‍ ഭൈരവ

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തമിഴ് നടനാണ് വിജയ് എന്നതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍. മറ്റൊരു പ്രാദേശിക സിനിമകളും തിയേറ്ററുകളില്‍ ഇല്ലാത്ത സമയത്ത് റിലീസിന് എത്തിയ ഭൈരവയ്ക്ക് ഏറ്റവും മികച്ച പ്രതികരണമാണ് കേരളത്തിലെ ആരാധകരില്‍ നിന്ന് ലഭിച്ചത്.

അഞ്ച് തിയേറ്ററുകളില്‍ നിന്ന്

കരുനാഗപ്പള്ളി, കൊല്ലം, തലയോലപ്പറമ്പ്, അങ്കമാലി, മൂവാറ്റുപ്പുഴ തുടങ്ങിയ കാര്‍ണിവല്‍ സിനിമാസ് കേന്ദ്രങ്ങളില്‍ നിന്ന് 7.81 ലക്ഷം രൂപ ബോക്‌സോഫീസില്‍ നേടി. 44 ഷോകളില്‍ 10 ഹൗസ്ഫുള്‍ ഷോകള്‍ നടത്തി. കൊല്ലത്ത് നിന്നും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്.

തിരുവനന്തപുരത്തെ ഏരീസ്പ്ലക്‌സില്‍ നിന്ന്

തിരുവനന്തപുരത്തെ ഏരീസ്പ്ലക്‌സില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചരിത്ര റെക്കോര്‍ഡ് നേടിയ മോഹന്‍ലാലിന്റെ പുലിമുരുകന്‍ റെക്കോര്‍ഡ് തകര്‍ക്കുന്നതായിരുന്നു ഭൈരവയുടെ ആദ്യ ദിന കളക്ഷന്‍. 10.3 ലക്ഷം രൂപയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. 19 ഷോകളില്‍ 14 ഹൗസ്ഫുള്‍ ഷോകള്‍ നടത്തി. മോഹന്‍ലാല്‍ വൈശാഖ് കൂട്ടുക്കെട്ടിലെ പുലിമുരുകന്‍ ആദ്യ ദിനത്തില്‍ 8.19 ലക്ഷമാണ് നേടിയത്.

വിജയ്-ഭരതന്‍ കൂട്ടുക്കെട്ടിലെ ഭൈരവ

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിജയ് യുടെ നായികയായി എത്തിയത്. ഇത് ആദ്യമായാണ് കീര്‍ത്തി സുരേഷ് വിജയ് യുടെ നായികയാകുന്നത്. കീര്‍ത്തി സുരേഷ് അവതരിപ്പിച്ച മലര്‍വിഴി എന്ന കഥാപാത്രം ഭൈരവയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നതും പിന്നീട് മലര്‍വിഴിയുടെ പ്രശ്‌നം ഭൈരവ സ്വന്തം പ്രശ്‌നമായി കാണുന്നതുമാണ് ചിത്രം.

മറ്റ് കഥാപാത്രങ്ങള്‍

അപര്‍ണ വിനോദ്, പപ്രി ഘോഷ്, ജഗപതി ബാബു, രാജേന്ദ്രന്‍, മൈം ഗോപി, സിജ റോസ്, സതീഷ്, ശ്രീമാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Vijay-starrer earns well at Kochi multiplexes, Ariesplex, Carnival Cinemas.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam