»   » ആരാധകര്‍ക്ക് സര്‍പ്രൈസുമായി ഇളയദളപതി, മേര്‍സല്‍ ഒാഡിയോ ലോഞ്ച് !!

ആരാധകര്‍ക്ക് സര്‍പ്രൈസുമായി ഇളയദളപതി, മേര്‍സല്‍ ഒാഡിയോ ലോഞ്ച് !!

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ താരമായ ഇളയദളപതിയുടെ പുതിയ ചിത്രമായ മേഴ്‌സലിനെക്കുറിച്ചുള്ള ഓരോ അപ്‌ഡേഷനും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. തെരിക്ക് ശേഷം അറ്റ് ലീയും വിജയ് യും ഈ ചിത്രത്തിലൂടെ ഒരുമിക്കുകയാണ്. ദീപാവലിക്ക് ചിത്രം തിയേറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ സന്തോഷമുള്ളൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
തെന്‍ഡ്രല്‍ ഫിലിംസിന്റെ നൂറാമത്തെ ചിത്രം കൂടിയായ മേര്‍സലിന്റെ ഓഡിയോ ലോഞ്ച് ഗംഭീരമായി നടത്താനാണ് അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്. ഒാഗസ്റ്റ് 20 നാണ് ഒാഡിയോ ലോഞ്ച് നടത്തുന്നത്.

Vijay

വിജയ് യുടെ 43ാമത്തെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ ജ്യോതിക ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ സാമന്ത ,കാജല്‍ അഗര്‍വാള്‍, നിത്യാ മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

English summary
The musical album of Mersal will be unveiled on August 20 and the makers are planning to organize a grand audio launch function. Mersal marks the 100th film of the famous production house Sri Thenandral Films, so apparently they are planning a posh launch event.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam