twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എഴുവര്‍ഷങ്ങള്‍ക്ക് ശേഷം ഇളയദളപതിയും സൂര്യയും നേര്‍ക്കുനേര്‍! ഇത്തവണ ദീപാവലി പൊളിച്ചടുക്കും!!

    By Midhun
    |

    സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന തമിഴിലെ രണ്ട് താരങ്ങളാണ് വിജയും സൂര്യയും. കരിയറിന്റെ തുടക്കത്തില്‍ പ്രണയ ചിത്രങ്ങളിലൂടെയായിരുന്നു രണ്ട് പേരും സിനിമയിലെത്തിയിരുന്നത്. തുടര്‍ന്ന് മാസ് ഹിറോ പരിവേഷമുളള ചിത്രങ്ങളിലൂടെയാണ് ഇരുവരും തമിഴകത്തെ സൂപ്പര്‍ താരങ്ങളായി മാറിയത്. സിദ്ധിഖ് സംവിധാനം ചെയ്ത ഫ്രണ്ട്‌സ് എന്ന ചിത്രം ഇരുവരും ഒന്നിച്ചഭിനയിച്ചതില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു.

    ജോസഫായി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറില്‍ ജോജു ജോര്‍ജ്ജ്! ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് മമ്മൂക്ക! കാണൂ ജോസഫായി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറില്‍ ജോജു ജോര്‍ജ്ജ്! ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് മമ്മൂക്ക! കാണൂ

    തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരാണ് ഇരു താരങ്ങള്‍ക്കുമുളളത്. വിജയുടെയും സൂര്യയുടെ ചിത്രങ്ങള്‍ എപ്പോള്‍ ഇറങ്ങിയാലും അതിനെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കാറുണ്ട്. ഇത്തവണത്തെ ദീപാവലിക്ക് വിജയും സൂര്യയും നേര്‍ക്കുനേര്‍ വരുകയാണ്. സുര്യയുടെ എന്‍ജികെ എന്ന ചിത്രവും വിജയുടെ സര്‍ക്കാര്‍ എന്ന ചിത്രവുമാണ് ദീവാപലിക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്‌.

    വിജയും സൂര്യയും

    വിജയും സൂര്യയും

    എഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിജയും സൂര്യയും ബോക്‌സ് ഓഫീസില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2011ല്‍ വിജയ് ചിത്രം വേലായുധവും സൂര്യയുടെ ഏഴാം അറിവുമാണ് തിയ്യേറ്ററുകളില്‍ നേര്‍ക്കുനേര്‍ വന്നിരുന്നത്. എം രാജയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിജയ് ചിത്രമായിരുന്നു വേലായുധം. ജെനിലീയയും ഹന്‍സികയുമായിരുന്നു ചിത്രത്തില്‍ വിജയുടെ നായികമാരായി എത്തിയിരുന്നത്. വി രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ശരണ്യമോഹന്‍,സൂരി, സന്താനം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ദീപാവലിക്ക് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. എ.എര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂര്യ ചിത്രമായിരുന്നു എഴാം അറിവ്. വേലായുധത്തിനൊപ്പം തന്നെ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടാന്‍ ഈ ചിത്രത്തിനും സാധിച്ചിരുന്നു

    സര്‍ക്കാര്‍

    സര്‍ക്കാര്‍

    തുപ്പാക്കി, കത്തി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം വിജയും എര്‍ മുരുകദോസും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍.ആദ്യ രണ്ടു ചിത്രങ്ങള്‍ പോലെ ഇത്തവണയും വ്യത്യസ്ഥമായ പ്രമേയം പറയുന്നൊരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് മുരുകദോസ് സര്‍ക്കാര്‍ അണിയിച്ചൊരുക്കുന്നത്. സര്‍ക്കാരിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വിജയുടെ പിറന്നാളിനോടനുബന്ധിച്ചാണ് സര്‍ക്കാര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്

    മെര്‍സലിനു ശേഷമുളള ചിത്രം

    മെര്‍സലിനു ശേഷമുളള ചിത്രം

    മെര്‍സല്‍ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനു ശേഷം വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് സര്‍ക്കാര്‍. മെര്‍സലും ദീപാവലി റിലീസായിട്ടായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നത്. തെറി എന്ന ചിത്രത്തിനു ശേഷം അറ്റ്‌ലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മെര്‍സലിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്.സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രത്തിന് ഒരേസമയം മികച്ച പ്രക്ഷക പ്രശംസകളും വിമര്‍ശനങ്ങളും എറ്റുവാങ്ങേണ്ടി വന്നിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെയുളള പരാമര്‍ശങ്ങള്‍ക്കാണ് ചിത്രത്തിന് വിമര്‍ശനം എല്‍ക്കേണ്ടി വന്നിരുന്നത്. എന്നാല്‍ വിവാദങ്ങളിലും പ്രതിഷേധങ്ങളുമൊന്നും ചിത്രത്തിന്റെ വിജയത്തിന് തടസമായിരുന്നില്ല. മെര്‍സലിനു ശേഷം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് സര്‍ക്കാര്‍.

    എന്‍ജികെ

    എന്‍ജികെ

    തമിഴിലെ പ്രശസ്ത സംവിധായകരിലൊരാളായ ശെല്‍വരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് എന്‍ജികെ. താനെ സേര്‍ന്ത കൂട്ടത്തിന് ശേഷം സൂര്യയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. സായി പല്ലവിയും രാകുല്‍ പ്രീത് സിംഗുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം ദീപാവലി റിലീസായാണ് തിയ്യേറ്ററുകളിലെത്തുക. എന്‍ജികെയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കിന് മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.സംവിധായകന്‍ ശെല്‍വരാഘവന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നത്.

    ഈ ദീപാവലി പൊളിക്കും

    ഈ ദീപാവലി പൊളിക്കും

    വിജയ്, സൂര്യ ചിത്രങ്ങള്‍ ദീപാവലിക്ക് ഒരുമിച്ചെത്തുമെന്ന് അറിഞ്ഞതോടെ ആവേശത്തോടയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. എ.എര്‍ മുരുകദോസ്, ശെല്‍വരാഘവന്‍ തുടങ്ങിയവര്‍ക്കൊപ്പമുളള ചിത്രങ്ങളായതിനാലാണ് ഇരുതാരങ്ങളുടെയും സിനിമകളില്‍ പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ദീപാവലിക്ക് ഇരുവരുടെയും സിനിമകള്‍ ആരാധകര്‍ ആഘോഷമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദീപാവലി ബോക്‌സ് ഓഫീസില്‍ ആര് വിന്നറാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. മാസും ക്ലാസും ചേര്‍ന്ന ചിത്രങ്ങളായിരിക്കും ഇരുതാരങ്ങളുടെതായി പുറത്തിറങ്ങുക എന്നാണ് അറിയുന്നത്.

    ഷൂട്ടിങിനിടെ സണ്ണി ലിയോണ്‍ തളര്‍ന്നു വീണു, ആശുപത്രിയില്‍, വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ഷൂട്ടിങിനിടെ സണ്ണി ലിയോണ്‍ തളര്‍ന്നു വീണു, ആശുപത്രിയില്‍, വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍

    English summary
    vijay-surya films release date
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X