പുലിയ്ക്ക് ശേഷം വിജയ് യുടെ തെറി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ചിമ്പു ദേവന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തിയ പുലി ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ഇപ്പോഴിതാ പുലിയ്ക്ക് ശേഷം വിജയ് തന്റെ 59ാം ചിത്രത്തിലേക്ക് കടക്കുന്നു. ചിത്രത്തെ കുറിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ വിജയ് 59 എന്ന് താല്കാലികമായി പേര് നല്‍കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തെറി എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്.
വിജയ് മൂന്ന് വേഷങ്ങളില്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. സമാന്തയും എമി ജാക്‌സണുമാണ് ചിത്രത്തില്‍ നായികമാരുടെ വേഷം അവതരിപ്പിക്കുന്നത്. തനുവിന്റെ ബാനറില്‍ കെലെ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. 100 കോടിയിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് അറിയുന്നത്.പുലി ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടത് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ അറ്റ്‌ലീയുടെ പുതിയ ചിത്രത്തിലൂടെ പുലിയിലുണ്ടായ നഷ്ടം നീക്കുമെന്നും പറഞ്ഞിരുന്നു.

പുലിയ്ക്ക് ശേഷം വിജയ് യുടെ തെറി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
വിജയ് യുടെ ഒരു കടുത്ത ആരാധകനാണ് അറ്റലീ. ആദ്യം ചിത്രം തന്നെ വിജയ് യെ വച്ച് ഒരുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ അന്ന് സാധിക്കാതെ പോയ ആഗ്രഹം തെറി ചിത്രത്തിലൂടെ സാധ്യമാകുകയാണെന്നും അറ്റ്‌ലി പറഞ്ഞിരുന്നു.

പുലിയ്ക്ക് ശേഷം വിജയ് യുടെ തെറി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ചിത്രത്തില്‍ വിജയ് മൂന്ന് വേഷങ്ങളിലാണ് എത്തുന്നത്. അതില്‍ ഒരു വേഷം പോലീസ് വേഷമാണെന്നാണ് അറിയുന്നത്.

പുലിയ്ക്ക് ശേഷം വിജയ് യുടെ തെറി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
കെലെ പുലി എസ് താണുവാണ് ചിത്രമ നിര്‍മ്മിക്കുന്നത്. 100 കോടിയാണ് ചിത്രത്തിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.

പുലിയ്ക്ക് ശേഷം വിജയ് യുടെ തെറി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ചിമ്പു ദേവന്‍ സംവിധാനം ചെയ്ത പുലി ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാണ് ചിത്രം നേരിട്ടത്.

പുലിയ്ക്ക് ശേഷം വിജയ് യുടെ തെറി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
പുലി ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടത് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. 110 കോടിയായിരുന്നു പുലിയുടെ നിര്‍മ്മാണ് ചെലവ്. എന്നാല്‍ ചിത്രത്തിന്റെ മുടക്കു മുതല്‍ പോലും തിരിച്ച് കിട്ടിയില്ല. പുതിയ ചിത്രത്തിലൂടെ പുലിയുടെ നഷ്ടം നികത്തുമെന്നും വിജയ് പറഞ്ഞിരുന്നു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍
മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Click it and Unblock the Notifications