»   » വിജയ്-എആര്‍ മുരുകദോസ് കൂട്ടുകെട്ട് വീണ്ടും!!! തുപ്പാക്കി രണ്ടാം ഭാഗമോ???

വിജയ്-എആര്‍ മുരുകദോസ് കൂട്ടുകെട്ട് വീണ്ടും!!! തുപ്പാക്കി രണ്ടാം ഭാഗമോ???

By: Karthi
Subscribe to Filmibeat Malayalam

ചില കൂട്ടുകെട്ടുകള്‍ ആരാധാകര്‍ എക്കാലവും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. അവരുടെ മുന്‍കാല ചിത്രങ്ങള്‍ പ്രേക്ഷക മനസിനേയും ബോക്‌സ് ഓഫീസിനേയും ഇളക്കി മറിച്ചതാണ് കാരണം. അക്കൂട്ടത്തില്‍ പ്രഥമ സ്ഥാനത്തുണ്ട് സംവിധായകന്‍ എആര്‍ മരുകദോസും ഇളയദളപതി വിജയിയും. 

ഈ കൂട്ടുകെട്ടില്‍ രണ്ട് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്, തുപ്പാക്കിയും കത്തിയും. രണ്ട് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായി. ഇതില്‍ തുപ്പാക്കിയുടെ രണ്ടാം ഘട്ടത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഒന്നാം ഭാഗം ഹിറ്റായതിന് പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗം ഇറങ്ങുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. 

തുപ്പാക്കി, കത്തി എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകായണ് വിജയ് ഇപ്പോള്‍. അത് പൂര്‍ത്തിയായാല്‍ മുരുകദോസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

ഇരുവരും ഒന്നിക്കുമ്പോള്‍ തുപ്പാക്കിയുടെ രണ്ടാം ഭാഗമാണ് പ്രേക്ഷകര്‍ ഇവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. പക്ഷെ ഒരുങ്ങുന്നത് പുതിയ ചിത്രമാണെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

വിജയിയുടെ 62ാം ചിത്രമാണ് മുരുകദോസിനൊപ്പം ഒരുങ്ങുന്നത്. പേരിടാത്ത ചിത്രം ദളപതി 62 എന്ന പേരിലായിരിക്കും അറിയപ്പെടുക. ആറ്റ്‌ലി ചിത്രത്തിനും പേരിട്ടിട്ടില്ല. വിജയ് 61 എന്ന പേരിലാണ് ചിത്രം ഇപ്പോള്‍ അറിയപ്പെടുന്നത്.

തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് മുരുകദോസ് ഇപ്പോള്‍. മഹേഷ് ബാബു ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രം ഒരേ സമയം തെലുങ്കിലും ഒരുക്കുന്നുണ്ട്. ഈ ചിത്രത്തിനും പേരിട്ടിട്ടില്ല. മഹേഷ് 21 എന്നാണ് ചിത്രം അറിയപ്പെടുന്നത്.

തമിഴകത്തിന്റെ 'തല' അജിത്തിന് ആ പേര് ലഭിച്ചത് മുരുകദോസ് ചിത്രത്തിലൂടെയായിരുന്നു. അജിത്തും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയ ദീനയായിരുന്നു മുരുകദോസിന്റെ പ്രഥമ സംവിധാന സംരഭം. തല എന്ന പേരിലായിരുന്നു അജിതിന്റെ കഥാപാത്രം സിനിമയില്‍ അറിയപ്പെട്ടത്.

English summary
The project is tentatively called Thalapathy 62 and will mark the third collaboration between Murugadoss and Vijay.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam