മമ്മൂട്ടിച്ചിത്രത്തില്‍ വിജയിയുടെ ഡാന്‍സ്
ആഷിക് അബു മമ്മൂട്ടിയെ നായകനാക്കി ഗ്യാങ്സ്റ്റര്‍ എന്ന ത്രില്ലര്‍ ചിത്രം പ്രഖ്യാപിച്ചിട്ട് നാളുകളേറെയായി. അതുകഴിഞ്ഞ് ആഷിക് മറ്റുചില ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും മമ്മൂട്ടി ഏറെചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഗ്യാങ്സ്റ്റര്‍ വൈകിക്കൊണ്ടേയിരിക്കുകയായിരുന്നു. ഇപ്പോഴിതാ രണ്ടുപേരുടെയും ആരാധകര്‍ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കിക്കൊണ്ട് ആ വിവരം പുറത്തുവന്നിരിക്കുകയാണ്. അധികം താമസിയാതെ ആഷിക്കും മമ്മൂട്ടിയും ഗ്യാങ്സ്റ്ററിനായി ഒന്നിയ്ക്കും.
പ്രെയ്‌സ് ദി ലോര്‍ഡ് എന്ന പുതിയ ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞാലുടന്‍ മമ്മൂട്ടി ഗ്യാങ്‌സ്റ്ററിനായി സമയം മാറ്റിവെയ്ക്കുമെന്നാണ് അറിയുന്നത്. ഡിസംബര്‍ 15ന് ഗ്യാങ്സ്റ്ററിന്റെ ചിത്രീകരണം തുടങ്ങും. 2014ല്‍ മമ്മൂട്ടിയുടെ വമ്പന്‍ റിലീസുകളില്‍ ഒന്നായിരിക്കുമിതെന്നാണ് സൂചന.

ഗ്യാങ്സ്റ്ററിനെ സംബന്ധിച്ച മറ്റൊരു വിശേഷമെന്തെന്നാല്‍. തമിഴകത്തിന്റെ ഇളയദളപതി വിജയുടെ സാന്നിധ്യം ഗ്യാങ്സ്റ്ററില്‍ ഉണ്ടാകുമെന്നതാണ്. വിജയ് ചിത്രത്തില്‍ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ വിജയുടെ വരവൊരു വമ്പന്‍ സസ്‌പെന്‍സാക്കാനാണത്രേ ആഷിക്കിന്റെ പ്ലാന്‍.
മമ്മൂട്ടി അധോലോക നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പാര്‍ത്ഥിപന്‍, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ്, രോഹിണി ഹട്ടങ്കടി എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ചിത്രത്തിലെ നായികയാരാണെന്ന കാര്യം ഇതുവരെ അണിയറക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. ആദ്യ മീരാ ജാസ്മിനാകും നായികയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് റിമ കല്ലിങ്കലായിരിക്കും നായികയെന്നും വാര്‍ത്ത വന്നു. പക്ഷേ ഇക്കാര്യത്തില്‍ ആഷിക് അബു ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
എഹെഡ് സിനിമാ കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് അഹമ്മദ് സിദ്ദിഖ്, പാര്‍ത്ഥന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ്.


Click it and Unblock the Notifications