ബിഗില്‍ ഓഡിയോ ലോഞ്ചില്‍ നയന്‍താര വരാത്തതില്‍ വിജയ്ക്ക് ദേഷ്യമുണ്ടോ..? അങ്ങനെ വരാന്‍ വഴിയില്ലല്ലോ...!

ഇളയദളപതി വിജയ് യെയും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ബിഗില്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ വച്ച് ആര്‍ഭാടമായി നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഓഡിയോ ലോഞ്ച് സംബന്ധിച്ച് ചില കിംവദന്തികള്‍ പ്രചരിയ്ക്കുന്നു.

നായകന്‍ വിജയ് യും സംവിധായകന്‍ അറ്റ്‌ലിയും ഉള്‍പ്പടെ ചിത്രത്തിന്റെ മുന്നിലും പിന്നിലും പ്രവൃത്തിച്ച ചെറുതും വലുതുമായ താരങ്ങളെല്ലാം ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചിത്രത്തിലെ നായിക നയന്‍താര മാത്രം എത്തിയില്ല. ഇതില്‍ വിജയ്ക്ക് അതൃപ്തി ഉണ്ടെന്നാണ് ചില തമിഴ് യൂട്യൂബ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അതിന് സാധ്യതയില്ലെന്ന് നയന്‍താര ഫാന്‍സും വാദിക്കുന്നു.

vijayandnayanz

പൊതുവേ തന്റെ ഒരു സിനിമയുടെയും പ്രമോഷനും ഓഡിയോ ലോഞ്ചിനും നയന്‍താര പങ്കെടുക്കാറില്ല. ഇക്കാര്യം ഒരു സിനിമയില്‍ കരാറ് ഒപ്പ് വയ്ക്കുന്നതിന് മുന്‍പേ നയന്‍ സംവിധായകനോടും നിര്‍മാതാവിനോടും വ്യക്തമാക്കാറുള്ളതാണ്. അതുകൊണ്ട് ബിഗിലിന്റെ ഓഡിയോ ലോഞ്ചിന് പങ്കെടുക്കാത്തത് പുതുമയുള്ള കാര്യമല്ല.

മാത്രമല്ല വിഷയത്തില്‍ വിജയ്ക്ക് അതൃപ്തിയുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും നയന്‍താര ഫാന്‍സ് വാദിക്കുന്നു. ഓഡിയോ ലോഞ്ചില്‍ വിജയ് സംസാരിച്ച് തുടങ്ങിയത് തന്നെ നയന്‍താരയെ പുകഴ്ത്തക്കൊണ്ടാണ്. ചെയ്യുന്ന എല്ലാ സിനിമകളും ഇഷ്ടത്തോടെ ചെയ്യുന്ന ആളാണ് നയന്‍താര. ജയിക്കാന്‍ വേണ്ടി പോരാടുന്ന സ്ത്രീകളെ കുറിച്ച് പറയുന്ന ഈ സിനിമയില്‍, പോരാടി ജയിച്ച നയന്‍താരയും ഉണ്ടെന്നത് പൊരുത്തമായ വിഷയമാണെന്ന് വിജയ് പറഞ്ഞിരുന്നു.

ശിവാകാശി എന്ന വിജയ് ചിത്രത്തിലെ അതിഥി വേഷം ഉള്‍പ്പടെ നയന്‍താരയും വിജയ് യും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗില്‍. രാജാറാണിയ്ക്ക് ശേഷം അറ്റിലി ചിത്രത്തില്‍ നയന്‍ വീണ്ടും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ബിഗിലിന് ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X