ശങ്കറിന്റെ ചിത്രത്തിലൂടെ വിജയ് യും വിക്രമും ഒന്നിക്കുന്നു
ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറുകളായ വിജയ് യും വിക്രമും ഒന്നിക്കുന്നു. എന്തിരന്‍ ടുവിന് ശേഷമാണ് പുതിയ ചിത്രത്തിലേക്ക് ശങ്കര്‍ കടക്കുക. ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ ആരംഭിച്ചതായാണ് അറിയുന്നത്.
ഐ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിക്രമും ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മുമ്പ് 2005ല്‍ പുറത്തിറങ്ങിയ അന്ന്യന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ 2012ല്‍ പുറത്തിറങ്ങിയ ത്രി ഇഡിയറ്റ്‌സിലാണ് വിജയ് യും ശങ്കറും ഒന്നിക്കുന്നത്.

ചിമ്പു ദേവന്‍ സംവിധാനം ചെയ്ത പുലിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറെ പ്രതീക്ഷയോടെ എത്തിയ പുലി തിയേറ്ററില്‍ പരാജയമായിരുന്നു. അറ്റ്‌ലി സംവിധാനം ചെയ്യുന്ന തെറി എന്ന ചിത്രമാണ് വിജയ് യുടെ പുതിയ ചിത്രം. വിജയ് മൂന്ന് റോളില്‍ എത്തുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്.
വിക്രമിന്റെ ഒടുവില്‍ പുറത്തിറങ്ങിയ പത്ത് എന്‍ട്രതുക്കുള്ളൈ എന്ന ചിത്രവും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. മര്‍മ മനിതാനാണ് വിക്രമിന്റെ പുതിയ ചിത്രം. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications