ഡെറ്റോൾ വിവാദത്തിൽ പുലിവാല് പിടിച്ച് സംവിധായകൻ! പൊങ്കാലയിട്ട് വിജയ് ആരാധകർ
നടൻ വിജയ്ക്കെതിരെയുള്ള സംവിധായകൻ സാമിയുടെ വാക്കുകൾ വൻ വിവാദത്തിലേയ്ക്ക്. സംവിധായകനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ആരാധകരെ തൊട്ടതിന് ശേഷം ഡെറ്റോൾ ഒഴിച്ചു കൈ കഴുകി എന്നുളള സംവിധായകന്റെ പരാമർശമാണ് വിവാദത്തിന് കാരണമായത്.
കോളിവുഡിലാണ് താരം സജീവമെങ്കിലും തെന്നിന്ത്യൻ സിനിമയിൽ കൈനിറയെ ആരാധകരാണ് താരത്തിനുള്ളത്. അതിനാൽ തന്നെ സംവിധായകന്റെ വിവാദ പരാമർശം തെന്നിന്ത്യൻ സിനിമരംഗത്ത് വൻ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. വിജയ്ക്ക് പിന്തുണയുമായി സിനിമ താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

സംവിധായകനെതിരെ രൂക്ഷ വിമർശനം കോളിവുഡിൽ നിന്നു മാത്രമല്ല മോളിവുഡിൽ നിന്നും ഉയരുന്നുണ്ട്. അദ്ദേഹത്തെ ഞങ്ങൾക്ക് നന്നായിട്ട് അറിയാം. മലയാളിയെന്നോ തമിഴനെന്നോ നോക്കാതെ ചേർത്ത് പിടിക്കുന്ന ആപത്തിലാകുമ്പോൾ ഓടിയെത്തുന്ന ആളാണ അദ്ദേഹം. അതിനാൽ തന്നെ വിജയ് യെ കുറിച്ചുള്ള ഇത്തരത്തിലുള്ള വിലകുറഞ്ഞ ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. ആരാധകർ രോഷാകുലരാകുന്നുണ്ട്.

വിജയെ പിന്തുണച്ചു കൊണ്ടുളള ആരാധികയുടെ കുറിപ്പ് വൈറലാകുന്നു. വിജയ് ചെയ്ത തെറ്റ് എന്താണെന്നാണ് ആരാധിക ചോദിക്കുന്നത്. ആരാധകർക്ക് കൈ കൊടുത്ത ശേഷം ഡെറ്റോൾ ഉപയോഗിച്ച് കൈകൾ കഴുകും എന്ന് പറയുന്നത് വലിയ തെറ്റായിട്ടാണ് സംവിധായകൻ പറയുന്നത്. ഡോക്ടർമാരും നെഴ്സുമാരും രോഗിയെ പരിശോധിച്ചതിനു ശേഷം കൈകൾ കഴുകുന്നുണ്ട്. ഇത് ഇവരുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രമല്ല. അടുത്തതായി വരുന്ന രോഗികൾക്കു കൂടിയാണ്. ഏതൊരു സാഹചര്യത്തലും ഇടയ്ക്ക് കൈകൾ കഴുകുന്നത് എല്ലാവരും ശീലമാക്കണം. വിജയ്യും അത്തരത്തിൽ ചെയ്തതാണെന്ന് കരുതുന്നു എന്നു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോൾ അദ്ദേഹത്തെ പോലെ പ്രശസ്തനായ ഒരു വ്യക്തി നൂറ് കണക്കിന് ആരാധകർക്ക് ഹസ്തദാനം കൊടുക്കേണ്ടി വരാം. പരിപാടികൾക്ക് ശേഷം കൈകൾ കഴുകുന്നത് നല്ല ശീലമാണ്. ഇതിൽ എവിടെയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുക. മറ്റുള്ളവരുടെ കാഴ്ചപ്പാടാണ് മാറേണ്ടത്. വിജയ് യുടെ നല്ലൊരു ശീലമായിട്ടേ തോന്നിയിട്ടുള്ളൂ. പൊതുജനങ്ങൾക്ക് ഉണ്ടാകേണ്ടതായ ആരോഗ്യകരമായ ഒരു നല്ല ശീലം അദ്ദേഹത്തിലൂടെ ജനങ്ങളിലേയ്ക്ക് എത്തുകയല്ല ചേയ്യേണ്ടത്. ഡോക്ടർ ഷിനുവിന്റെ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

വിജയ് സിനിമയിൽ മാത്രമല്ല ജീവിതത്തിലും നല്ല നടനാണ്. വര്‍ഷാവര്‍ഷം നിങ്ങള്‍ ആരാധകര്‍ക്കൊപ്പം ഫോട്ടോഷൂട്ട് നടത്താറുണ്ട്. എന്‍ നെഞ്ചില്‍ കുടിയിറിക്കും മക്കളെ എന്നാണ് അവരെ വിശേഷിപ്പിക്കുന്നതും. ഇവര്‍ക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് കൈയ്യും കൊടുക്കുന്ന നിങ്ങള്‍ അകത്തുചെന്ന് ഡെറ്റോള്‍ ഉപയോഗിച്ച് ആ കൈ കഴുകുന്നു. ഇത് ഞാന്‍ കണ്ടിട്ടുളളതാണ്. ഇതാണ് നിങ്ങളുടെ യഥാര്‍ത്ഥ അഭിനയം. അടുത്തിടെ നടന്ന ബിഗില്‍ ഓഡിയോ ലോഞ്ചിലെ വിജയുടെ പ്രസംഗത്തെ കുറ്റപ്പെടുത്തികൊണ്ടും സംവിധായകന്‍ സ്വാമി പറഞ്ഞു.

ഒരാള്‍ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നും അതിനെക്കുറിച്ച് പറയാന്‍ വിജയ് ആരുമല്ലെന്നും സംവിധായകന്‍ പറഞ്ഞു. എന്തു മേന്മ കൊണ്ട് നിങ്ങള്‍ 50 കോടി രൂപ പ്രതിഫലം വാങ്ങിക്കുന്നതെന്നും സംവിധായകന്‍ ചോദിക്കുന്നു. 60 ദിവസം അഭിനയിക്കുന്നു. 50 കോടി ശമ്പളം മേടിക്കുന്നു. എല്ലാ ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു. ഇങ്ങനെയുളള ആള്‍ ജനങ്ങളെ പറ്റിക്കുകയാണ്. ഇങ്ങനെ എത്രാനാള്‍ നിങ്ങള്‍ തമിഴ്‌നാടിനെ പറ്റിക്കും. ദയവ് ചെയ്ത് സ്റ്റേജില്‍ എത്തി ആളുകളെ പറ്റിക്കരുത്.


Click it and Unblock the Notifications