വധുവും വരനും ആരാധകരും ഞെട്ടി!! വിവാഹവേദിയിലേയ്ക്ക് വിജയും ഭാര്യയും.. വീഡിയോ കാണാം
വിജയ് യുടെ ഔദ്യോഗിക ഫാൻസ് അസോസിയേഷനായ വിജയ് മകൾ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറി ബിസി ആനന്ദിന്റെ മകളുടെ വിവാഹത്തിനായിരുന്നു വിജയ് എത്തിയത്
താരങ്ങളെ ദൈവത്തിനോടൊപ്പം കാണുന്നവരാണ് ആരാധകർ. അവർക്ക് വേണ്ടി ജീവൻ കളായാൻ പോലും ഇവർക്ക് മടിയില്ല. ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ്. അതുപോലെ ആരാധകരോട് വിജയ്ക്കുളള സ്നേഹവും വളരെ പ്രസിദ്ധമാണ്. അത് അദ്ദേഹം പല ആവർത്തി തെളിയിച്ചിട്ടുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിജയും ഭാര്യയും ഒരു വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതിന്റെ വീഡിയോയാണ്. പോണ്ടിച്ചേരിയിലെ തന്റെ ആരാധകന്റെ മകളുടെ കല്യാണത്തിനാണ് വിജയ് കുടുംബസമേതം എത്തിയത്.

പോണ്ടിച്ചേരിയിലെ വിവാഹത്തിന് വിജയ് എത്തുമോ എന്നുളള കാര്യത്തിൽ എല്ലാവർക്കും സംശയമുണ്ടായിരുന്നു. എന്നാൽ വരുമെന്ന് മുൻകുട്ടി കണ്ടുകൊണ്ട് ഫ്ലക്സും മറ്റും സ്ഥാപിച്ച് ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു വിജയുടേയും ഭാര്യയുടേയും വരവ്. ആരാധകർ സന്തോഷം കൊണ്ട് മതിമറക്കുകയായിരുന്നു. ഇപ്പോൾ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വിജയ് യുടെ ഔദ്യോഗിക ഫാൻസ് അസോസിയേഷനായ വിജയ് മകൾ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറി ബിസി ആനന്ദിന്റെ മകളുടെ വിവാഹത്തിനായിരുന്നു വിജയ് എത്തിയത്. കല്യാണത്തിനു ശേഷമുള്ള വിവാഹ റിസപ്ഷനായിരുന്നു താരവും ഭാര്യയും എത്തിയത്. വധുവിനും വരനുമടക്കം ആകാംക്ഷയുടെ ജനിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു അത്. ആരാധകർ സന്തോഷപ്രകടനം വേദിയെ സദസ്സിനെ ഇളക്കി മറിച്ചിരുന്നു. ചടങ്ങിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ താരദമ്പതികൾ പെട്ടന്നുതന്നെ വേദി വിടുകയായിരുന്നു.


Click it and Unblock the Notifications