അന്താരാഷ്ട്ര തലത്തില്‍ മികച്ച നടനുളള പുരസ്‌കാരം സ്വന്തമാക്കി വിജയ്! അവാര്‍ഡ് മെര്‍സലിലെ പ്രകടനത്തിന്
വിജയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിറങ്ങിയ മെഗാഹിറ്റ് ചിത്രമായിരുന്നു മെര്‍സല്‍. അറ്റ്‌ലീ സംവിധാനം ചെയ്ത ഈ ചിത്രം നിരവധി അവാര്‍ഡുകളായിരുന്നു നേടിയെടുത്തിരുന്നത്. മെര്‍സലിലെ പ്രകടനത്തിന് വിജയ്ക്കും അവാര്‍ഡുകള്‍ കൂടുതലായി ലഭിച്ചിരുന്നു. വിജയുടെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയ സിനിമ കൂടിയായിരുന്നു മെര്‍സല്‍.
സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രം സിനിമാ പ്രേമികള്‍ ആഘോഷിച്ചു കണ്ടൊരു സിനിമയായിരുന്നു. അടുത്തിടെ അന്താരാഷ്ട തലത്തില്‍ മികച്ച വിദേശ സിനിമാ അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് വീണ്ടുമൊരു ഇന്റര്‍ നാഷണല്‍ പുരസ്‌കാരം കൂടി ലഭിച്ചിരിക്കുകയാണ്.

ഇളയദളപതി വിജയെ തേടിയാണ് ഇത്തവണ പുരസ്‌കാരം എത്തിയിരിക്കുന്നത്. മെര്‍സലിലെ പ്രകടനത്തിന് മികച്ച നടനുളള ഇന്റര്‍നാഷണല്‍ അച്ചീവ്‌മെന്റ് റെക്കഗ്നിഷന്‍ അവാര്‍ഡാണ് വിജയ്ക്ക് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 22ന് ലണ്ടനില്‍ വെച്ചായിരുന്നു അവാര്‍ഡ് വിതരണം നടന്നത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിജയ് യെ മികച്ച നടനായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ അവാര്‍ഡ് എറ്റുവാങ്ങാനായി വിജയ് എത്തിയിരുന്നില്ല.


Click it and Unblock the Notifications