twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായകനായി തമിഴിലേക്ക് ക്ഷണിച്ചപ്പോള്‍, വിജയ് യേശുദാസിന്റെ പ്രതികരണം

    By Akhila
    |

    ധനുഷ് ചിത്രമായ മാരിയില്‍ വിജയ് യേശുദാസിന്റെ പോലീസ് വേഷം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. നടനായി എത്തുന്ന വിജയ് യേശുദാസിന്റെ ആദ്യ ചിത്രമായിരുന്നു മാരി. അടുത്ത സുഹൃത്തു കൂടിയായ ധനുഷിന്റെ നിര്‍ബന്ധത്തിലായിരുന്നു വിജയ് യേശുദാസ് മാരിയില്‍ അഭിനയിച്ചത്.

    ഇപ്പോഴിതാ മാരിക്ക് ശേഷം വിജയ് യേശുദാസിനെ തമിഴകം വീണ്ടും വിളിക്കുന്നു. അതും നായകന്റെ റോളിലേക്ക്. ധനശേഖര്‍ സംവിധാനം ചെയ്യുന്ന പടൈവീരനിലാണ് വിജയ് യ്ക്ക് നായകന്റെ റോള്‍ ലഭിച്ചിരിക്കുന്നത്. കഥ കേട്ടപ്പോള്‍ തന്നെ വിജയ് ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നുവെന്നും പറയുന്നു.

     അത്ഭുതം തോന്നി

    നായകനായി തമിഴിലേക്ക് ക്ഷണിച്ചപ്പോള്‍, വിജയ് യേശുദാസിന്റെ പ്രതികരണം

    തന്നെ നായകനാക്കി തമിഴില്‍ സിനമ പ്ലാന്‍ ചെയ്യുന്നുണ്ടന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. പിന്നീട് കഥ വായിച്ചപ്പോള്‍ തന്നെ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. വിജയ് യേശുദാസ് പറയുന്നു.

     കഥാപാത്രത്തിന്റെ പേര്

    നായകനായി തമിഴിലേക്ക് ക്ഷണിച്ചപ്പോള്‍, വിജയ് യേശുദാസിന്റെ പ്രതികരണം

    27കാരനായ മുനീശ്വരന്‍ എന്ന ഗ്രാമീണ യുവാവിനെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്നത്.

    ധനശേഖരനൊപ്പം

    നായകനായി തമിഴിലേക്ക് ക്ഷണിച്ചപ്പോള്‍, വിജയ് യേശുദാസിന്റെ പ്രതികരണം

    മണിരത്‌നത്തിന്റെ അസോസിയേറ്റായി ധനശേഖര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളിലും താന്‍ പാടിയതിന്റെ പരിചയം തനിയ്ക്കുണ്ടെന്നും വിജയ് യേശുദാസ് പറയുന്നു.

    വിജയ് യുടെ വില്ലന്‍

    നായകനായി തമിഴിലേക്ക് ക്ഷണിച്ചപ്പോള്‍, വിജയ് യേശുദാസിന്റെ പ്രതികരണം

    ഭാരതി രാജയാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

    English summary
    Vijay Yesudas in Dhanasekhar's next film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X