പോലീസ് വേഷവുമായി വിജയ് യേശുദാസ് എത്തുന്നു
വിവിധ ഭാഷകളിലായി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച വിജയ് യേശുദാസ് അഭിനയിക്കുന്ന മാരി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിജയ് യേശുദാസ്
എത്തുന്നത്.
നന്ദന്‍ കോവില്‍ സംവിധാനം ചെയ്ത അവന്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. സൂര്യ നാരായണന്‍ എം നിര്‍മ്മിച്ച ചിത്രത്തില്‍ ഒരു പാട്ടുക്കാരന്റെ വേഷത്തില്‍ തന്നെയാണ് വിജയ് യേശുദാസ് അഭിനയിച്ചത്. ബാല, മുക്ത ജോര്‍ജ്ജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

വിജയ് യേശുദാസിന്റെ ആദ്യ തമിഴ് ചിത്രമായ മാരിയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി ആദ്യ 12 മണിക്കൂര്‍ക്കൊണ്ട് തന്നെ 4 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിലൂടെ ട്രെയിലര്‍ കണ്ടത്.
മലയാളം, തമിഴ്, ഹിന്ദി, തുളു തെലുങ്ക് എന്നീ ഭാഷകളില്‍ പാടിയിട്ടുള്ള വിജയ് യേശുദാസിന് 2007 ല്‍ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസാകാരം,2007 ല്‍ മികച്ച പിന്നണി ഗായകനുള്ള സത്യന്‍ മെമ്മോറിയല്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











