നായക വേഷത്തിനെക്കാള്‍ കൂടുതല്‍ ആകര്‍ഷിച്ചത് മറ്റൊരു കാര്യമാണെന്ന് വിജയ് യേശുദാസ്

അടുത്ത സുഹൃത്തായ ധനുഷിനൊപ്പം മാരിയില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ വിജയ് പ്രത്യക്ഷപ്പെട്ടിരുന്നു.

By Nihara

മലയാളികളുടെ സ്വകാര്യ അഹങ്കാരമായാണ് ഗാനഗന്ധര്‍വന്‍ യേശുദാസിനെ വിശേഷിപ്പിക്കുന്നത്. ശബ്ദമാധുര്യം കൊണ്ട് ആസ്വാദക ലോകത്തെ ഒന്നടങ്കം തന്നെ അത്ഭുതപ്പെടുത്തിയ യേശുദാസിന്റെ അതേ പാത പിന്തുടരുന്നത് ഇളയ മകന്‍ വിജയ് യാണ്.

ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ കേളി നിലാവൊരു പാലാഴിയിലൂടെയാണ് വിജയ് മലയാള സിനിമയിലേക്ക് കടന്നുവന്നത്. യേശുദാസിനൊപ്പമാണ് വിജയ് ഈ ഗാനം ആലപിച്ചത്. പിന്നീടങ്ങോട്ട് തമിഴിലും തെലുങ്കിലുമായി നിരവധി ഗാനങ്ങള്‍. പാട്ടില്‍ മാത്രമല്ല അഭിനയത്തിലും ഒരു കൈ നോക്കാനൊരുങ്ങിയിട്ടുണ്ട്. വിജയ്. അടുത്ത സുഹൃത്തായ ധനുഷിനൊപ്പം മാരിയില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഗ്രാമീണന്റെ വേഷത്തില്‍ വിജയ്

പാടായി വീരനിലെ നായകന്‍

പാടായി വീരന്‍ എന്ന ചിത്രത്തിലൂടെ നായകനാവാന്‍ ഒരുങ്ങുകയാണ് വിജയ്. ചിത്രത്തില്‍ ഒരു ഗ്രാമീണ കഥാപാത്രമായാണ് വിജയ് വേഷമിടുന്നത്. തേനി, കമ്പം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.

ചിത്രത്തിന്റെ കഥ

നായക വേഷമല്ല ആകര്‍ഷിച്ചത്

നായക വേഷം എന്നതിനെക്കാളുപരി ചിത്രത്തിന്റെ കഥയാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് വിജയ് യേശുദാസ് പറയുന്നത്. വളരെ വ്യത്യസ്തവും ആകര്‍ഷകവുമായ കഥയാണ് ചിത്രത്തിന്റേത്. അതു കൊണ്ടാണ് ഈ വേഷം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

മാര്‍ച്ചില്‍ റിലീസ് ചെയ്യും

പ്രമുഖര്‍ അണിനിരക്കുന്നു

ചിത്രത്തില്‍ വിജയ് യേശുദാസിനൊപ്പം മുന്‍കാല സംവിധായകന്‍ ഭാരതിരാജ, തമിഴ് താരം അഖില്‍ എന്നിവരും വേഷമിടുന്നുണ്ട്. മാര്‍ച്ചിലാണ് ചിത്രത്തിന്‍രെ റിലീസെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.

മണിരത്‌നത്തിന്റെ അസിസ്റ്റന്റ്

സംവിധായകനെക്കുറിച്ച്

മണിരത്‌നത്തിന്റെ അസിസ്റ്റന്റായിരുന്ന ധനയാണ് പാടായി വീരന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത് ആരാണെന്നുള്ള വിവരം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X