സൂര്യ സിങ്കമെങ്കില്‍ വിജയ് പുലി !
രണ്ട് പ്രാവശ്യം സിങ്കമായി വന്ന് സൂര്യ തമിഴകം കീഴടക്കി. ഇപ്പോഴിതാ ഒരേ വരവില്‍ 'രണ്ട് പുലിയായി' വരുന്നു വിജയ്. അതെ 'വിജയ് 58' എന്ന് താത്കാലിക പേര് നല്‍കിയ, ഇളയദളപതിയുടെ 58 ആം ചിത്രത്തിന് 'പുലി' എന്ന് പേര് നല്‍കി. വിജയ് യുടെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പേര് പരസ്യമാക്കിയത്. 'കത്തി'യ്ക്ക്് ശേഷം വിജയ് വീണ്ടും ഇരട്ടവേഷത്തിലെത്തുന്നതുകൊണ്ടാണ് രണ്ട് പുലികള്‍ എന്ന് പരമാര്‍ശിച്ചത്.
ഫാന്റസി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചിമ്പുദേവനാണ് വിജയ് യെ പുലിയാക്കുന്നത്. ഹന്‍സികയും ശ്രുതി ഹസനും നായികമാരായെത്തുന്ന ചിത്രത്തില്‍ അച്ഛനും മകനുമായി വിജയ് തന്നെ അഭിനയിക്കുന്നു. വിജയ് യുടെ അമ്മ വേഷത്തില്‍ ബോളിവുഡ് താരം ശ്രീദേവി തിരികെ തമിഴിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവരെ കൂടാതെ സുദീപ്, പ്രഭു, വിജയ് കുമാര്‍, തമ്പി, നരേന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടാകും.

ചിത്രം നിര്‍മ്മിക്കുന്നത് വിജയ്‌യുടെ പി ആര്‍ ഒ പിടി ശെല്‍വകുമാറും മലയാളി നിര്‍മ്മാതാവ് ഷിബു തമീന്‍സും ചേര്‍ന്നാണ്. വിജയ്‌യുടെ നിഴലായി 23 വര്‍ഷമായുള്ള ആളാണ് പി ടി ശെല്‍വകുമാര്‍. വിജയ് ചിത്രങ്ങളുടെ കേരളത്തിലെ പ്രധാന വിതരണക്കാരാണ് തമീന്‍സ് ഫിലിംസ്. നൂറ് കോടി വിജയത്തിളക്കത്തിലെത്തിയ കത്തിയ്ക്ക് ശേഷം ഇളയദളപതി എത്തുന്ന അടുത്ത ചിത്രമെന്ന പ്രത്യേകതയും പുലിയ്ക്കുണ്ട്.


Click it and Unblock the Notifications