അറ്റ്‌ലീ ചിത്രത്തില്‍ വിജയ് ഒന്നല്ല രണ്ടാണ്
ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലിയുടെ ചിത്രീകരണത്തിനു ശേഷം വിജയ് പുതിയ സിനിമയ്ക്കായി തയാറെടുക്കുകയാണ്. സൂപ്പര്‍ഹിറ്റ് ചിത്രമായ രാജാറാണിക്ക് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് നായകനായി എത്തുന്നത്.
ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലെത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത കത്തി എന്ന ചിത്രത്തിലും വിജയ് ഇരട്ട വേഷത്തിലാണ് അഭിനയിച്ചത്. സമാന്തയും ആമി ജാക്‌സനും നായികമാരായി എത്തുന്ന പുതിയ ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് ജിവി പ്രകാശാണ്.

തനുവിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ആദ്യ ചിത്രീകരണം ചൈനയിലാണ് ആരംഭിക്കുന്നത്. ഗാനരംഗങ്ങളും മറ്റ് പ്രധാനപ്പെട്ട സീനുകളുമാണ് ചൈനയില്‍ ചിത്രീകരിക്കുക.
ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലിയാണ് അടുത്ത് ചിത്രീകരണം കഴിഞ്ഞ വിജയിയുടെ ചിത്രം. ഷിബു തമീന്‍സ്, പി ടി സെല്‍വ കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസനും ഹന്‍സികയുമാണ് നായികമാരായി എത്തുന്നത്.


Click it and Unblock the Notifications