ആത്മഹത്യാശ്രമം, നടി വിജയലക്ഷ്മി ആശുപത്രിയില്‍;എന്റെ മരണം പാഠമാവട്ടെ എന്ന് നടി
പ്രമുഖ തമഴ് ചലച്ചിത്ര - സീരിയല്‍ നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബി പിയുടെ ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ബി പിയുടെ ഗുളിക കഴിച്ച ശേഷം വിജയലക്ഷ്മി ഫേസ്ബുക്കില്‍ ലൈവ് വീഡിയോയില്‍ എത്തുകയായിരുന്നു. സിനിമാ നിര്‍മാണ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്കറങ്ങിയ സീമന്റെ മാനസിക പീഡനം സഹിക്ക വയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇതെന്റെ അവാസനത്തെ വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് നടി ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചത്. സീമനും അയാളുടെ പാര്‍ട്ടിയും കാരണം കഴിഞ്ഞ കുറേ ഏറെ നാളുകളായി ഞാന്‍ മാനസിക പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അമ്മയ്ക്കും സഹോദരിയ്ക്കും വേണ്ടിയാണ് ഇതെല്ലാം സഹിച്ച് ജീവിയ്ക്കുന്നത്. മാധ്യമങ്ങളിലൂടെയും മറ്റും എന്നെ ഒരുപാട് അപമാനിച്ചു. ഇനിയും എനിക്കിത് സഹിക്കാന്‍ കഴിയില്ല. ഈ വീഡിയോ ചെയ്ത് തീരുമ്പോഴേക്കും ഞാന്‍ മരിച്ച് വീഴും.
ഞാന്‍ കര്‍ണാടകത്തില്‍ ജനിച്ചു എന്ന ഒറ്റകാരണത്താലാണ് സീമന്‍ എന്നെ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിയ്ക്കുന്നത്. എല്‍ടിടിഇ യുടെ പ്രഭാകരന്‍ നയിച്ച പിള്ള കമ്യൂണിറ്റിയില്‍ നിന്നുള്ള ആളാണ് ഞാന്‍. സീമന്റെ ഇന്നത്തെ ഈ നിലയ്ക്ക് കാരണം പ്രഭാകരനാണ്. എന്നാല്‍ പ്രഭാകരന്റെ കമ്യൂണിറ്റിയില്‍ പെട്ട എന്നെ ഇന്ന് അയള്‍ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ ഉപദ്രവിക്കുന്നു. എനിക്കീ സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരിക്കുന്നു.

Recommended Video
എന്നെ അപമാനിക്കണം എന്നതായിരുന്നല്ലോ നിങ്ങളുടെ ഉദ്ദേശം. അത്രയേറെ അപമാനിക്കപ്പെട്ടാല്‍ എന്ത് ചെയ്യണം എന്നത് എന്റെ തീരുമാനമാണ്. എനിക്കിനി ജീവിക്കാന്‍ ആഗ്രഹമില്ല. ആരുടെയും അടിമയായി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മരണം പലരുടെയും കണ്ണ് തുറപ്പിക്കണം.
എന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നിന്ന് അയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം പോലും ലഭിക്കരുത്. കേസില്‍ നിന്ന് അയാളെ ഒഴിവാക്കാന്‍ പാടില്ല. ഇനിയും ഒരുപാട് കാലം ജീവിക്കണം എന്ന് ആഗ്രഹിച്ച ആളാണ് ഞാന്‍. എന്നെ കൊണ്ട് ഈ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ച അയാളെ വെറുതെ വിടരുത്- വിജയലക്ഷ്മി പറഞ്ഞു.
സൂര്യയും വിജയ് യും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയാണ് വിജയ ലക്ഷ്മി. ചിത്രത്തില്‍ വിജയ് യുടെ സഹോദരിയും, സൂര്യയുടെ കാമുകിയുമായിരുന്നു. ബോസ് എന്‍കിറ ബാസ്‌കരന്‍ എന്ന ആര്യ ചിത്രത്തില്‍ ഏട്ടത്തിയമ്മയായി എത്തിയിട്ടുള്ളതും വിജയലക്ഷ്മിയാണ്. തെലുങ്കിലും തമിഴിലും കന്നടയിലും നടി എന്ന നിലയില്‍ ശ്രദ്ധേയയാണ് വിജയലക്ഷ്മി.


Click it and Unblock the Notifications











