twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുഴുവന്‍ കള്ളങ്ങളില്‍ പൊതിഞ്ഞ് മേര്‍സല്‍, റെക്കോര്‍ഡ് റിലീസ് അവതാളത്തിലാകും? നല്ല എട്ടിന്റെ പണി!

    By Jince K Benny
    |

    ദീപാവലി റിലീസായി തിയറ്ററിലെത്താന്‍ ഒരുങ്ങുകയാണ് വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം മേര്‍സല്‍. തെരി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തേക്കുറിച്ച് ആരാധകര്‍ക്കും പ്രതീക്ഷകള്‍ വാനോളമാണ്. എന്നാല്‍ റിലീസ് തിയതി തീരുമാനിച്ച് ചിത്രത്തിന് മൊത്തത്തില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.

    മമ്മൂട്ടി വീണിടത്ത് ദുല്‍ഖര്‍ നേടി... പറവ ചിറകടിച്ചുയര്‍ന്നപ്പോള്‍ പിന്നിലായത് മോഹന്‍ലാല്‍ ചിത്രം!മമ്മൂട്ടി വീണിടത്ത് ദുല്‍ഖര്‍ നേടി... പറവ ചിറകടിച്ചുയര്‍ന്നപ്പോള്‍ പിന്നിലായത് മോഹന്‍ലാല്‍ ചിത്രം!

    50 കോടി രാമലീലയ്ക്ക് അത്ര എളുപ്പമല്ല, വരാനിരിക്കുന്നത് വന്‍ തിരിച്ചടി! ഇത്തിരി വിയര്‍ക്കും!50 കോടി രാമലീലയ്ക്ക് അത്ര എളുപ്പമല്ല, വരാനിരിക്കുന്നത് വന്‍ തിരിച്ചടി! ഇത്തിരി വിയര്‍ക്കും!

    ടൈറ്റിലിനെ ചൊല്ലിയായിരുന്നു ആദ്യ വിവാദം അത് പരിഹരിക്കപ്പെട്ടതിന് പിന്നാലെ നിരവധി വിവാദങ്ങളാണ് ചിത്രത്തിനുണ്ടായത്. മൃഗ സംരക്ഷണ വകുപ്പും ചിത്രത്തിനെതിരെ രംഗത്തെത്തി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രവുമായി നിരവധി കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതായും ആരോപണമുണ്ട്.

    സെന്‍സറിംഗ്

    സെന്‍സറിംഗ്

    മേര്‍സലിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായതായും ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. എന്നല്‍ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിട്ടില്ലെന്നും നിര്‍മാതാക്കളുടെ ഈ അവാശവാദം എന്തിനെന്ന് മനസിലാകുന്നില്ലെന്നും സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ എംഎം മതിയളഗന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

    ഒന്നും പറയാനാകില്ല

    ഒന്നും പറയാനാകില്ല

    നിര്‍മാതാക്കള്‍ റിലീസ് തിയതി പ്രഖ്യാപിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണം. എപ്പോഴാണ് പ്രദര്‍ശനാനുമതി നല്‍കുന്നതെന്ന് ഇപ്പോള്‍ പറയാനാകില്ല. മേര്‍സലിന്റെ സെന്‍സറിംഗ് പുരോഗമിക്കുന്നതേയുള്ളു എന്നു എംഎം മതിയളഗന്‍ പറഞ്ഞു.

    റിലീസ് പ്രതിസന്ധിയില്‍

    റിലീസ് പ്രതിസന്ധിയില്‍

    ദീപാവലിക്ക് ലോകവ്യാപകമായി മേര്‍സല്‍ 3300 തിയറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. എന്നാല്‍ അന്നേ ദിവസം ചിത്രം തിയറ്ററിലെത്തുമോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുകയാണ്.

    പണി കൊടുത്ത് മൃഗ സംരക്ഷണ ബോര്‍ഡ്

    പണി കൊടുത്ത് മൃഗ സംരക്ഷണ ബോര്‍ഡ്

    മേര്‍സലിന്റെ ചിത്രീകരണത്തില്‍ പക്ഷി മൃഗാദികളെ ഉപയോഗിച്ചിരിക്കുന്നത് മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെ അല്ലെന്നാണ് അവര്‍ പറയുന്നത്. ഇതാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

    തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി

    തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി

    മേര്‍സലില്‍ അനേകം പക്ഷി മൃഗാദികളെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള അനുമതിക്ക് പലപ്പോഴായിട്ടാണ് ബോര്‍ഡിനെ സമീപിച്ചത്. എന്ന് മാത്രമല്ല പല വിവരങ്ങളും മറച്ച് വയ്ക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുകയും ചെയ്തു.

    കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്

    കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്

    ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെയാണ് സിനിമയുടെ ചിത്രകരണം നടത്തിയത്. ചിലതൊക്കെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ആണെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമമുണ്ടായി. മൃഗങ്ങള്‍ ഉള്‍പ്പെടുന്ന ദൃശ്യങ്ങളെല്ലാം ഒരു സിഡിയിലാക്കി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ അത് നല്‍കിയിട്ടില്ല.

    വൈഡ് റിലീസ്

    വൈഡ് റിലീസ്

    വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസിനാണ് മേര്‍സല്‍ ഒരുങ്ങുന്നത്. ലോകവ്യാപകമായി 3300 തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. മലേഷ്യയില്‍ മാത്രം 800 തിയറ്ററുകളിലാണ് റിലീസ്. അമേരിക്ക, യുഎഇ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍ 350ല്‍ അധികം സെന്ററുകളുണ്ട്. ആന്ധ്ര, തെലുങ്കാന, കര്‍ണാടക എന്നിവിടങ്ങളിലും ചിത്രത്തിന് വൈഡ് റിലീസാണ്.

    മൂന്ന് വേഷങ്ങളില്‍

    മൂന്ന് വേഷങ്ങളില്‍

    വിജയ് ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് മേര്‍സല്‍. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കാജല്‍ അഗര്‍വാള്‍, സാമന്ത, നിത്യ മേനോന്‍ എന്നിവരാണ് നായികമാര്‍. ചിത്രത്തിന്റെ ടീസറുകളും ട്രെയിലറും ഇതിനോടകം ഹിറ്റായി മാറിയിരുന്നു.

    English summary
    Mersal movie again in controversy. Its release will be in trouble.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X