»   » കട്ടക്കലിപ്പില്‍ വിജയ്... പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വിജയ്‌യുടെ രണ്ടാമത്തെ സര്‍പ്രൈസ്!!!

കട്ടക്കലിപ്പില്‍ വിജയ്... പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വിജയ്‌യുടെ രണ്ടാമത്തെ സര്‍പ്രൈസ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

ആരാധാകരുടെ സ്വന്തം ഇളയദളപതി 43ാം വയസിലേക്ക് കടക്കുമ്പോള്‍ ആരാധകര്‍ക്ക് ഇരട്ടി മധുരമാണ്. തെറിക്ക് ശേഷം വിജയ്‌യെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം പുറത്തിറക്കിയിരുന്നു. ബുധനാഴ്ച വൈകുന്നേരമായിരുന്നു ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നത്. പിന്നാലെ പിറന്നാള്‍ ദിനത്തില്‍ രണ്ടാമത്തെ പോസ്റ്ററും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 

mersal

വിജയ്‌യുടെ 61ാം ചിത്രത്തിന് മേര്‍സല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യം പുറത്ത് വിട്ട പോസ്റ്ററില്‍ പാതി നര വീണ താടിയില്‍ ഒരു നാടന്‍ ലുക്ക് ആയിരുന്നെങ്കില്‍ രണ്ടാമത്തെ പോസ്റ്ററില്‍ കട്ടക്കലിപ്പിലുള്ള മാസ് ലുക്കാണ്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പില്‍ വിജയ് എത്തുന്നു എന്ന സൂചന നല്‍കുന്നതാണ് പോസ്റ്ററുകള്‍. സാമന്ത, കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. തെറിയില്‍ സാമന്തയും എമി ജാക്‌സനനുമായിരുന്നു നായികമാര്‍. ഒക്ടോബറില്‍ ദീപാവലിക്ക് ലോകവ്യാപകമായി ചിത്രം പ്രദര്‍ശനത്തിനെത്തും.

mersal

ബാഹുബലിക്ക് കഥ എഴുതിയ കെവി വിജയേന്ദ്ര പ്രസാദും രാമന ഗിരിവാസനും ചേര്‍ന്നാണ് മേര്‍സലിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഏആര്‍  റഹ്മാന്റേതാണ് സംഗീതം. ഒടുവില്‍ റിലീസ് ചെയ്ത വിജയ് ചിത്രം ഭൈരവയ്ക്ക് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു. ആറ്റ്‌ലിക്കൊപ്പം വിജയ് ഒന്നിക്കുന്ന ചിത്രത്തെ ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

English summary
As the clock ticked 12 AM today, Tamil superstar Vijay has turned 43 years and his fans across the world are in celebratory mood. Earlier in the day, the title and first look poster of his upcoming movie with director Atlee was released.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X