മാസ് ലുക്കിൽ വിജയ്! ഇനി ദളപതി 64 'മാസ്റ്റർ, ആരാധകർക്ക് ന്യൂ ഇയർ സമ്മാനവുമായി താരം
വിജയ് നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്. മാസ്റ്റർ എന്ന് പേര് നിൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വിജയ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വിജയ് ചിത്രമാണിത്.

വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽതെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരം വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആക്ഷൻ ഡ്രാമ ഗണത്തിലാണ് മാസ്റ്റർ ഒരുങ്ങുന്നത്.മാനഗരം, കൈദി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. സംഗീതം -അനിരുദ്ധ് രവിചന്ദര്‍ , ഛായാഗ്രഹണം സത്യന്‍ സൂര്യന്‍. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.
വിജയ് യുടെ 64ാംമത്തെ ചിത്രമാണിത്. 2020 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ എത്തും. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം ബിഗിലിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രം കോളിവുഡിൽ മാത്രമല്ല മോളിവുഡിൽ നിന്നും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നു.



Click it and Unblock the Notifications