വേറൊരു സ്ത്രീയുടെ കൂടെ ഭര്‍ത്താവ് 4 വര്‍ഷമായി കഴിയുകയാണ്! ഞാനത് അറിഞ്ഞപ്പോഴെക്കും വൈകി പോയെന്ന് സംയുക്ത
നടന്‍ കമല്‍ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ നാലാം സീസണിലെ മത്സരാര്‍ത്ഥിയായിട്ടാണ് നടി സംയുക്ത ഷാന്‍ പ്രശസ്തിയിലേക്ക് ഉയരുന്നത്. പിന്നീട് വിജയ് ചിത്രം വാരിസു വില്‍ അഭിനയിച്ചും സംയുക്ത ജനപ്രീതി നേടിയെടുത്തു. ബിഗ് ബോസിന് ശേഷം സിനിമയിലേക്ക് കൂടുതല്‍ അവസരങ്ങള്‍ നടിയെ തേടി എത്തിയിരുന്നു.
എന്നാലിപ്പോള്‍ തന്റെ വിവാഹ ജീവിതത്തിലുണ്ടായ വലിയ പ്രതിസന്ധിയെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് സംയുക്ത. തന്റെ ഭര്‍ത്താവിന് വേറൊരു സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ലോക്ഡൗണില്‍ അദ്ദേഹത്തിന് അടുത്ത് പോവാന്‍ പറ്റാതെ വന്നതോടെ സംഭവിച്ചതിനെ കുറിച്ചൊക്കെയാണ് പുതിയൊരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരിക്കുന്നത്.

കാര്‍ത്തിക്ക് എന്നയാളെയാണ് സംയുക്ത ഷാന്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ നടിയ്ക്ക് റയാന്‍ എന്നൊരു മകനും ജനിച്ചു. ഇപ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മകനൊപ്പം ഒറ്റയ്ക്ക് താമസിക്കുകയാണ് സംയുക്ത. ഇതുവരെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന്റെ കാരണം നടി എല്ലാവരില്‍ നിന്നും മറച്ചു വെച്ചു. എന്നാലിപ്പോള്‍ ഒരു അഭിമുഖത്തിലൂടെ എല്ലാ കാര്യങ്ങളും ആദ്യമായി നടി വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്റെ ഭര്‍ത്താവായിരുന്ന കാര്‍ത്തിക് ദുബായില്‍ ജോലി ചെയ്യുകയായിരുന്നു. കൊറോണ വന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് 4 വര്‍ഷമായി അയാള്‍ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണെന്നും അദ്ദേഹം അവരുടെ കൂടെ താമസിക്കുകയാണെന്നും ഞാന്‍ അറിയുന്നത്. ഭര്‍ത്താവിന്റെ പ്രവൃത്തിയില്‍ ദുഃഖിതയാവാന്‍ മാത്രമേ തനിക്ക് സാധിച്ചുള്ളു. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് താന്‍ ചെയ്തത്. കാരണം ലോക്ക്ഡൗണായത് കൊണ്ട് അന്ന് ദുബായിലേക്ക് പോകാന്‍ പോലും സാധിച്ചിരുന്നില്ല. നടി പറയുന്നു.
അങ്ങനൊരു സമയത്താണ് നടിയും അവതാരകയുമായ ഭാവന ബാലകൃഷ്ണനുമായി അടുപ്പത്തിലാവുന്നത്. അവരുടെ ഭര്‍തൃകുടുംബം താമസിക്കുന്നത് എന്റെ അപാര്‍ട്ട്‌മെന്റിന് സമീപമായിരുന്നു. അവരെ കാണാന്‍ വന്ന സമയത്താണ് ഭാവനയുമായി ഞാന്‍ പരിചയപ്പെടുന്നത്. ഒരു ദിവസം ഞങ്ങള്‍ നടക്കാനിറങ്ങിയപ്പോഴാണ് എന്റെ ഭര്‍ത്താവിനെ കുറിച്ചും കുടുംബത്തെക്കുറിച്ചും അവര്‍ ചോദിച്ചത്. അങ്ങനെ എന്റെ കഥകളൊക്കെ ഞാന്‍ അവളോട് പറഞ്ഞു.

അതിന് ശേഷം ഭാവനയാണ് എനിക്ക് കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്തി തന്നത്. മാത്രമല്ല ബിഗ് ബോസിലേക്ക് പോവാനുള്ള ശുപാര്‍ശയും അവര്‍ ചെയ്തു. അവള്‍ കാരണമാണ് തന്റെ ജീവിതം മാറിയതെന്നും ഭാവന എനിക്ക് വേണ്ടി ദൈവം അയച്ച മാലാഖയാണെന്നും സംയുക്ത പറഞ്ഞു.
എന്റെ ഭര്‍ത്താവ് എന്നില്‍ നിന്ന് വേര്‍പിരിഞ്ഞത് എനിക്കിപ്പോഴും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് കുറച്ചു നാളായി ആലോചിക്കുകയായിരുന്നു. മാത്രമല്ല ഇടയ്ക്കിടെ അച്ഛന്‍ എവിടെയെന്ന് മകന്‍ ചോദിക്കുമ്പോള്‍ അദ്ദേഹം ജോലി സ്ഥലത്താണെന്നും ഇന്ത്യയിലേക്ക് വരാന്‍ കഴിയില്ലെന്നും മാത്രമാണ് അവനോട് പറഞ്ഞിട്ടുള്ളതെന്ന് പറഞ്ഞ് സംയുക്ത വികാരഭരിതയായി.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് ശേഷം എന്തുകൊണ്ട് രണ്ടാമതും വിവാഹം ചെയ്തില്ലെന്ന ചോദ്യത്തിനും നടി മറുപടി പറഞ്ഞു. ആദ്യ ബന്ധം വേര്‍പിരിയാന്‍ ഇനിയും സാധിച്ചിട്ടില്ല. ഭര്‍ത്താവ് വിദേശത്ത് ആയത് കൊണ്ട് വിവാഹമോചനം നേടാന്‍ കഴിഞ്ഞിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം ചെവിക്കൊണ്ടില്ലെന്നാണ് സംയുക്ത പറയുന്നത്.


Click it and Unblock the Notifications











