'വീട്ടിൽ വെള്ളം പോലും ചെക്ക് ചെയ്തേ അവൾ കൊടുക്കൂ; ഞങ്ങൾ എന്തെങ്കിലും വാങ്ങിക്കൊടുത്താൽ...'
നടൻ വിജയ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത് ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. സിനിമയിലെ സൂപ്പർതാരത്തിന് രാഷ്ട്രീയത്തിൽ വിജയിക്കാനാകുമോ എന്ന ചോദ്യം പരക്കെ വരുന്നുണ്ട്. ജീവിതത്തിലെ നിർണായക ഘട്ടത്തിലും വിജയ്ക്കൊപ്പം കുടുംബത്തെ കാണുന്നില്ലെന്നത് ആരാധകരെ ആശങ്കപ്പെടുത്തുന്നു. ഭാര്യ സംഗീത വിജയിൽ നിന്ന് അകലം പാലിക്കുന്നുണ്ടെന്നാണ് സംസാരം. ഇരുവരും തമ്മിൽ ചില പ്രശ്നങ്ങളുണ്ടെന്നും സംഗീത വിജയ്ക്കൊപ്പമല്ല ഇപ്പോഴുള്ളതെന്നും ഗോസിപ്പുകളുണ്ട്.
ഗോസിപ്പുകൾ കടുത്തിട്ടും താരം ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വിജയുടെ മാതാപിതാക്കൾക്ക് സംഗീത പ്രിയങ്കരിയായിരുന്നു. ഇപ്പോഴിതാ സംഗീതയെക്കുറിച്ച് ഒരിക്കൽ വിജയുടെ അച്ഛൻ ചന്ദ്രശേഖറും അമ്മ ശോഭ ചന്ദ്രശേഖറും പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഭാര്യയൊന്നതിനൊപ്പം നല്ല അമ്മയുമാണ് സംഗീതയെന്ന് അന്ന് ശോഭ ചന്ദ്രശേഖർ വ്യക്തമാക്കി.

സംഗീത ടിപ്പിക്കൽ വീട്ടമ്മയാണ്. നല്ല ഭാംഗയും സ്നേഹവുമുള്ളവൾ. കുട്ടികളെ അവളെ പോലെ മറ്റാർക്കെങ്കിലും വളർത്താനാകുമോ എന്നെനിക്ക് സംശയമാണ്. കാരണം രണ്ട് മക്കളെയും വളർത്തുന്നത് ഞാൻ എന്റെ കൺമുന്നിൽ കണ്ട് കൊണ്ടിരിക്കുകയാണ്. ജോലിക്ക് നിൽക്കുന്നവരോട് മക്കൾക്ക് എന്തെങ്കിലും കൊടുക്കാൻ പറയില്ല. ജ്യൂസായാലും വെള്ളമായാലും ചെക്ക് ചെയ്ത് എങ്ങനെയുണ്ടെന്ന് നോക്കി അവൾ തന്നെ കൊണ്ട് കൊടുക്കും. അങ്ങനെ ഒരുപാട് ഗുണങ്ങൾ മരുമകളിൽ കണ്ടിട്ടുണ്ടെന്നും ശോഭ ചന്ദ്രശേഖർ അന്ന് പറഞ്ഞു.
വിജയുടെ പിതാവ് ചന്ദ്രശേഖറും ഇതേ അഭിപ്രായമാണ് ഒരു അഭിമുഖത്തിൽ കഴിഞ്ഞ വർഷം പങ്കുവെച്ചത്. കുട്ടികളുടെ എല്ലാ കാര്യങ്ങളും മരുമകൾ കൃത്യമായി നോക്കും. അവളുടെ ആദ്യ പരിഗണന മക്കൾക്കാണ്. കൊച്ചുമക്കൾ വീട്ടിൽ വരുമ്പോൾ ഞങ്ങൾ എന്തെങ്കിലും വാങ്ങിക്കൊടുത്താൽ അവർ അമ്മയെ നോക്കും. അത്രയും അച്ചടക്കത്തോടെയാണ് കൊച്ചുമക്കളെ വളർത്തുന്നതെന്നും ചന്ദ്രശേഖർ അന്ന് പറഞ്ഞു.

ഭാര്യക്ക് പുറമെ അച്ഛനുമായും വിജയ് അകൽച്ചയിലാണ്. ചന്ദ്രശേഖർ വിജയുടെ കരിയറിലും രാഷ്ട്രീയ ഭാവിയിലും മറ്റും അമിതമായി ഇടപെടാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായെന്ന് സൂചയുണ്ട്. തന്റെ അനുവാദമില്ലാതെ തന്റെ പേരിൽ രാഷ്ട്രീയ പാർട്ടി തുടങ്ങാൻ ശ്രമിച്ചതിൽ നേരത്തെ നടൻ പിതാവിനെതിരെ പരാതി നൽകിയിരുന്നു. മകനുമായുണ്ടായ അകൽച്ചയെക്കുറിച്ചും ചന്ദ്രശേഖർ സംസാരിച്ചിട്ടുണ്ട്.
പൊതുവെ ആൺകുട്ടികൾക്ക് അമ്മമാരോടായിരിക്കും ഇഷ്ടം. എന്നാൽ വിജയ് നേരെ തിരിച്ചാണ്. എന്നെയാണ് കൂടുതൽ ഇഷ്ടം. പക്ഷെ അധികം സംസാരിക്കില്ല. എന്റെ കണ്ണിൽ അവൻ ഇപ്പോഴും ചെറിയ കുട്ടിയാണ്. അഞ്ചാറ് വയസിൽ ഹോം വർക്ക് ചെയ്തില്ലെങ്കിൽ സ്കെയിൽ കൊണ്ട് അടിക്കും. കൈ ചുവക്കും. ഉടനെ ഞാൻ തന്നെ അവിടെ മരുന്ന് പുരട്ടും. അതേ പോലെയാണ് ഇപ്പോഴും വിജയിനെ ഞാൻ കാണുന്നത്. അത് എന്റെ തെറ്റാണെന്ന് നിങ്ങൾക്ക് തോന്നാം.
പക്ഷെ ഒരുപാട് സ്നേഹിച്ചതിനാൽ ആ സ്നേഹത്തിൽ ചില തെറ്റുകൾ പറ്റിപ്പോയിരിക്കാമെന്നും ചന്ദ്രശേഖർ തുറന്ന് പറഞ്ഞു. ദൈവം രണ്ട് കുട്ടികളെ തന്നെങ്കിലും ഒരു കുട്ടി മതിയെന്ന് ദൈവം തന്നെ തീരുമാനിച്ചു. അപ്പോൾ ആ സ്നേഹം മുഴുവൻ താൻ മകനോട് കാണിച്ചെന്നും ചന്ദ്രശേഖർ വ്യക്തമാക്കി. വിജയുടെ സഹോദരി കുട്ടിക്കാലത്ത് അസുഖം വന്ന് മരിക്കുകയായിരുന്നു.


Click it and Unblock the Notifications