കോടികളുടെ സ്വത്ത്, വിജയ് സമ്പാദിച്ചത് പലതും ഭാര്യയുടെ പേരിൽ; വേർപിരിയൽ വാർത്തകൾക്കിടെ പുതിയ റിപ്പോർട്ട്
നടൻ വിജയുടെ വ്യക്തി ജീവിതം എപ്പോഴും തമിഴകത്ത് സംസാര വിഷയമാണ്. അച്ഛൻ എസ്എ ചന്ദ്രശേഖറുമായുണ്ടായ അസ്വാരസ്യം, വിവാഹ ജീവിതത്തെക്കുറിച്ച് വരുന്ന ഗോസിപ്പുകൾ തുടങ്ങിയവയെല്ലാം ചർച്ചയാകുന്നു. എന്നാൽ ഒരിക്കൽ പോലും ഇതിൽ വിശദീകരണം നൽകാൻ വിജയ് തയ്യാറായിട്ടില്ല. ഗോസിപ്പുകളോട് പ്രതികരിക്കില്ലെന്ന് നടൻ വർഷങ്ങളായി തുടരുന്ന പോളിസിയാണ്. എന്നാൽ രാഷ്ട്രീയത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നത് രാഷ്ട്രീയ ഭാവിക്ക് ഉപകരിക്കുമെന്ന് അഭിപ്രായമുണ്ട്.
ഭാര്യ സംഗീതയും മകൻ ജേസൺ സഞ്ജയും വിജയിൽ നിന്നും അകലം പലിക്കുന്നെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി തമിഴകത്ത് സംസാരമുണ്ട്. ജേസൺ സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ്. അച്ഛന്റെ പിൻബലമില്ലാതെ സ്വന്തം നിലയിൽ കരിയറിൽ വളരണമെന്നാണ് താരപുത്രൻ ആഗ്രഹിക്കുന്നത്. ഇതിന് പിന്നിൽ അച്ഛനുമായുള്ള അകൽച്ചയാണ് കാരണമെന്ന് സംസാരമുണ്ട്. ഭാര്യ സംഗീതയെ വിജയ്ക്കൊപ്പം കണ്ടിട്ട് ഏറെക്കാലമായി.

ഇതാണ് നടനും ഭാര്യയും തമ്മിൽ പ്രശ്നങ്ങളെന്ന അഭ്യൂഹങ്ങൾക്ക് കാരണമായത്. ഗോസിപ്പുകൾക്ക് ആക്കം കൂട്ടിക്കൊണ്ടാണ് കഴിഞ്ഞ ദിവസം നടി തൃഷ വിജയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. പിറന്നാളിനോട് അനുബന്ധിച്ചാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെങ്കിലും ഇതേക്കുറിച്ച് പല വ്യാഖ്യാനങ്ങളും വന്നു. എന്നാൽ താരം ഇതുവരെ പ്രതികരിക്കാൻ തയ്യാറായില്ല. ഭാര്യക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചാൽ ഇപ്പോൾ പ്രചരിക്കുന്ന ഗോസിപ്പുകളെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാവും.
എന്നാൽ വിജയ് അതിന് തയ്യാറാകുന്നില്ല. ഇപ്പോഴിതാ സംഗീതയുടെ സമ്പാദ്യ വിവരങ്ങളാണ് പുറത്ത് വരുന്നത്. 400 കോടിയുടെ ആസ്തി സംഗീതയ്ക്കുണ്ടെന്നാണ് വിവരം. വിജയ് പല പ്രോപ്പർട്ടികളും വാങ്ങിയത് സംഗീതയുടെ പേരിലാണ്. വിജയുടെ സമ്പാദ്യമില്ലെങ്കിലും സംഗീത ധനികയാണ്. ലണ്ടനിലെ പ്രമുഖ വ്യവസായിയുടെ മകളാണ് സംഗീത.

കോടികളുടെ സ്വത്ത് ഇദ്ദേഹത്തിനുണ്ട്. ശ്രീലങ്കൻ തമിഴരായ സംഗീതയുടെ കുടുംബം യുകെയിലാണ് താമസം. ഒരിക്കൽ നാട്ടിലെത്തിയ സംഗീത വിജയിനെ നേരിട്ട് കാണുകയായിരുന്നു. ഈ കണ്ടുമുട്ടലാണ് പിന്നീട് വിവാഹത്തിലെത്തിയത്. വിജയുടെ കടുത്ത ആരാധികയായിരുന്നു അക്കാലത്ത് സംഗീത. നിലവിൽ വിജയുമായുള്ള അഭിപ്രായ വ്യത്യാസം കാരണം ലണ്ടനിൽ തന്റെ കുടുംബത്തോടൊപ്പമാണ് സംഗീതയുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്.
വിജയുടെ അടുത്തിടെ റിലീസ് ചെയ്ത സിനിമകളുടെ ഇവന്റുകളിലൊന്നും ഭാര്യയെ കണ്ടിരുന്നില്ല. വിവാഹ മോചനം നേടുകയാണെങ്കിൽ വിജയുടെ രാഷ്ട്രീയ ജീവിതത്തിൽ ഇത് വലിയ ചർച്ചയാകും. പ്രത്യേകിച്ചും തൃഷയുമായി അടുപ്പത്തിലെന്ന ഗോസിപ്പുകൾ പരക്കുന്ന സാഹചര്യത്തിൽ. ഗോട്ട് എന്ന സിനിമയാണ് വിജയുടെ അടുത്ത റിലീസ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിട്ടില്ല.
സിനിമാ രംഗത്ത് നിന്നും മാറി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് വിജയ്. പ്രിയ താരം കരിയർ വിടുന്നതിൽ ആരാധകർക്ക് നിരാശയുണ്ട്. ഏറെക്കാലത്തെ ശ്രമ ഫലമായാണ് രാഷ്ട്രീയത്തിലേക്ക് വിജയ് ചുവട് വെക്കുന്നത്. 50 കാരനായ വിജയ് തന്റെ പുതിയ പാതയിൽ വിജയിക്കുമോ എന്ന് അറിയാൻ ഏവർക്കും ആകാംക്ഷയുണ്ട്.


Click it and Unblock the Notifications