വിക്രമിനും രോഷമോ? ആരാധകന് മുന്നില്‍ താരം പൊട്ടിത്തെറിച്ചോ? വൈറലാവുന്ന വീഡിയോയ്ക്ക് പിന്നില്‍? കാണൂ

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് വിക്രം. തമിഴകത്ത് മാത്രമല്ല ഇങ്ങ് കേരളക്കരയിലും അദ്ദേഹത്തിന് ആരാധകരേറെയാണ്. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലൂടെയായിരുന്നു ഈ നായകന്‍ തുടക്കം കുറിച്ചത്. എന്നാല്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയതോടെ അദ്ദേഹം തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. മുന്‍നിര നായികമാര്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. വിക്രമിന് പിന്നാലെ മകനും സിനിമയില്‍ തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.

പ്രണയവും ആക്ഷനുമൊക്കെ അവതരിപ്പിക്കുന്നതില്‍ അസാമാന്യ വൈഭവമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. സ്‌ക്രീനില്‍ കലിപ്പുമായി നീങ്ങാറുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ആള്‍ വളരെ കൂളാണെന്നാണ് എല്ലാവരും പറയാറുള്ളത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവരൊക്കെ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുമുണ്ട്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് അദ്ദേഹം. സഹതാരങ്ങളോടായാലും ആരാധകരോടായാലും സംയമനത്തോടെയാണ് വിക്രം ഇടപഴകാറുള്ളത്. എന്നാല്‍ ആരാധകന് മുന്നില്‍ രോഷാകുലനാവുകയും സെല്‍ഫിയെടുക്കുന്നതില്‍ നിന്നും വിലക്കിയെന്നുള്ള പ്രചാരണങ്ങളുമാണ് ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്നത്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

സാധാരണക്കാരിലൊരാള്‍

സാധാരണക്കാരിലൊരാള്‍

സിനിമയിലെത്തുന്നതിന് മുന്നോടിയായി ചില്ലറ പ്രയത്‌നങ്ങളല്ല താരം നടത്തിയത്. സിനിമയിലേക്കെത്തിയപ്പോള്‍ തുടക്കത്തില്‍ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. പ്രകോപനപരമായ സമീപനങ്ങളുമായി അദ്ദേഹത്തെ സമീപിച്ചാല്‍പ്പോലും സംയമനത്തോടെ നില്‍ക്കുന്നയാളാണ് വിക്രമെന്നാണ് എല്ലാവരും പറയാറുള്ളത്. ലുക്കിലും നടിപ്പിലും മാത്രമല്ല പെരുമാറ്റത്തിലും വ്യത്യസ്തനാണ് അദ്ദേഹം. താരജാഡകളൊന്നുമില്ലാതെ സാധാരണക്കാരനായാണ് അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളത്.

ആരാധകര്‍ക്ക് പ്രഥമ പരിഗണന

ആരാധകര്‍ക്ക് പ്രഥമ പരിഗണന

പൊതുപരിപാടികലില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ആരാധകരേയും പരിഗണിക്കാറുണ്ട് ഈ താരം. സെല്‍ഫിയെടുക്കാനായി തിരക്ക് കൂട്ടുന്നവര്‍ക്ക് മുന്നില്‍ ക്ഷമയോടെ നില്‍ക്കുന്ന താരത്തെ എത്ര തവണ നമ്മള്‍ കണ്ടിരിക്കുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ മാറ്റിനിര്‍ത്തുന്നവരെപ്പോലും പരിഗണിക്കാറുണ്ട് അദ്ദേഹം. ആരാധകര്‍ക്ക് പ്രഥതമ പരിഗണന നല്‍കിവരുന്ന താരത്തെക്കുറിച്ച് അത്ര നല്ല പ്രചാരണങ്ങളല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറുന്നത്.

ആരാധകനോട് ദേഷ്യപ്പെട്ടു

ആരാധകനോട് ദേഷ്യപ്പെട്ടു??

ചെന്നൈയിലെ ജിം ഉദ്ഘാടനത്തിനിടയിലെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. താരത്തെ ഒരുനോക്ക് കാണാനായി വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. ഉദ്ഘാടനത്തിന് ശേഷം ജിം സന്ദര്‍ശിക്കുന്നതിനിടയില്‍ തനിക്കരികിലേക്കെത്തിയ ആരാധകനോട് താരം ദേഷ്യപ്പെട്ടുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം ചികയുകയാണ് താരത്തിന്‍രെ ആരാധകര്‍.

അതീവ സന്തോഷത്തോടെ

അതീവ സന്തോഷത്തോടെ

അതീവ സന്തോഷത്തോടെയാണ് താരം പരിപാടിയിലേക്കെത്തിയത്. കറുത്ത ടീഷര്‍ട്ട് അണിഞ്ഞ്് കിടിലന്‍ ലുക്കിലാണ് താരമെത്തിയത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരോട് വളരെ കൂളായാണ് അദ്ദേഹം ഇടപഴകുന്നത്. അതിനിടയിലാണ് രോഷാകുലനായി എന്ന തരത്തിലുള്ള തലക്കെട്ടുകളുമായി വീഡിയോ പ്രചരിക്കുന്നത്. താരത്തിന് ഇഷ്ടപ്പെടാത്ത തരത്തിലുള്ള കാര്യങ്ങളെന്തെങ്കിലും സംഭവിച്ചുവോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

 ആരാധകനെ മാറ്റിനിര്‍ത്തി

ആരാധകനെ മാറ്റിനിര്‍ത്തി

തനിക്കരികിലേക്ക് സെല്‍ഫിയെടുക്കാനെത്തിയ ആരാധകനെ മാറ്റി നിര്‍ത്തി താരം സൗമ്യനായി സംസാരിക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. അനുവാദം വാങ്ങാതെ ഫോട്ടോയെടുക്കുന്നത് ഇഷ്ടപ്പെടാത്തതിനാലാവാം താരം അങ്ങനെ ചെയ്തതെന്നും അദ്ദേഹം ദേഷ്യപ്പെട്ടിട്ടില്ലല്ലോയെന്നുമാണ് ആരാധകരുടെ ചോദ്യം.

സ്വഭാവികമായ പ്രതികരണമെന്ന് ആരാധകര്‍

സ്വഭാവികമായ പ്രതികരണമെന്ന് ആരാധകര്‍

സെല്‍ഫിയെടുക്കുന്നതിനെക്കുറിച്ച് നേരത്തെ സൂചിപിക്കാതിരുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരിക്കില്ല, മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറുന്ന തരത്തിലുള്ള പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതിലെന്താണ് തെറ്റെന്നും സ്വഭാവികമായ പ്രതികരണമാണ് അതെന്നും ആരാധകര്‍ പറയുന്നു. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X