»   » ആരും അറിയരുത് എന്ന് പറഞ്ഞ് വിക്രം ചെയ്ത ഒരു കാര്യം, പുറം ലോകത്തിന് അറിയാത്ത ഒരു സത്യം !!

ആരും അറിയരുത് എന്ന് പറഞ്ഞ് വിക്രം ചെയ്ത ഒരു കാര്യം, പുറം ലോകത്തിന് അറിയാത്ത ഒരു സത്യം !!

Posted By: Rohini
Subscribe to Filmibeat Malayalam

രജനികാന്ത്, കമല്‍ ഹസന്‍, വിജയ്, അജിത്ത് എന്നിവരെ പോലെ തമിഴില്‍ അത്ര ശക്തമായ ഒരു ആരാധകസംഘം ചിയാന്‍ വിക്രമിനില്ല. എന്നാല്‍ രജനിയുടെയും കമലിന്റെയും അജിത്തിന്റെയും വിജയ് യുടെയുമൊക്കെ ആരാധകര്‍ വിക്രമിന്റെയും ആരാധകരാണ്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് സാഹസികതയ്ക്കും തയ്യാറാവുന്ന വിക്രമിനെ പ്രേക്ഷകര്‍ക്കറിയാം. എന്നാല്‍ പുറം ലോകം അറിയാത്ത മറ്റൊരു വിക്രം ഉണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ തന്നാല്‍ കഴിയും വിധം സഹായിക്കുന്ന, സിനിമാ നടന്റെ യാതൊരു മേലാങ്കിയും ഇല്ലാത്ത സാധാരണക്കാരനായ ഒരു മനുഷ്യന്‍. ആരും അറിയരുത് എന്ന് പറഞ്ഞ് വിക്രം ഒരു കുടുംബത്തിന് നല്‍കിയ സത്കര്‍മം ഇപ്പോള്‍ വൈറലായിരിക്കുന്നു.

vikram

അടയാര്‍, ഇന്ദ്രാനഗറിലെ രാജേശ്വരി എന്ന പെണ്‍കുട്ടിയുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങളാണ് വിക്രം ചെലവിട്ടത്. മരുന്നും ഭക്ഷണവുമെല്ലാം വിക്രമിന്റെ വകയായിരുന്നു. ഇതുപോലെ പത്ത് കുട്ടികള്‍ക്ക് വേണ്ടി വിക്രമിന്റെ സഹായ ഹസ്തമെത്തിയിട്ടുണ്ട്. ഇക്കാര്യം പുറത്താരോടും പറയരുത് എന്ന് പറഞ്ഞിട്ടാണത്രെ വിക്രം ചെയ്തുകൊടുത്തത്.

സീ തമിഴില്‍ കുടുംബത്തിനൊപ്പം പെണ്‍കുട്ടി പങ്കെടുത്തപ്പോഴാണ് ആ രഹസ്യം പുറത്തായത്. ദുബായില്‍ ഷൂട്ടിങിലായരുന്ന വിക്രമിനെ ചാനല്‍ ഫോണിലൂടെ ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തു. ആ പഴയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഈ വീഡിയോ കണ്ടാല്‍ മനസ്സിലാവും വിക്രം എന്ന മനുഷ്യനിലെ നന്മ.

English summary
Vikram donates remuneration to charity

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam