അരങ്ങേറ്റ ചിത്രത്തില്‍ അജിത്തിന് വേണ്ടി ഡബ്ബ് ചെയ്തത് വിക്രം
തമിഴില്‍ അജിത്തിനും വിക്രമിനും ഒട്ടേറെ ആരാധകരുണ്ട്. യുവാക്കളാണ് ഈ രണ്ട് താരങ്ങളുടേയും ആരാധകരില്‍ അധികലും. താരങ്ങളുടെ മേന്മ പറഞ്ഞ് ആരാധകര്‍ ഏറ്റമുമുട്ടുന്നത് മലയാളത്തിലായാലും തമിഴിലായാലും പതിവാണ്. എന്നാല്‍ അജിത്തിന്റേയും വിക്രമിന്റേയും ആരാധകര്‍ക്ക് അധികമറിയാത്ത കാര്യമുണ്ട്. എന്താണന്നോ. അജിത്ത് തന്റെ ആദ്യ ചിത്രത്തില്‍ സംസാരിച്ചത് വിക്രമിന്റെ ശബ്ദത്തിലൂടെയാണ്. ഒന്നും മനസിലായില്ല അല്ലേ.
അജിത്ത് നായകനായി അരങ്ങേറുന്ന ആദ്യ ചിത്രമായിരുന്നു അമരാവതി. അമരാവതിയില്‍ അജിത്തിന് വേണ്ട് ഡബ്ബ് ചെയ്തത് സാക്ഷാല്‍ വിക്രമും. അന്ന് രണ്ട് താരങ്ങളും അത്ര പോപ്പുലര്‍ അല്ലായിരുന്നു. 1993ലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത് .

പിന്നീട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാണ് വിക്രം തമിഴ് സിനിമയില്‍ നായക നിരയിലേയ്ക്ക് ഉയരുന്നത് . കൃത്യമായി പറഞ്ഞാല്‍ 1999ല്‍ . സേതുവിവൂടെ വിജയം നേടിയ വിക്രമിന് പിന്നെ അധികം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല . അങ്ങനെ അജിത്തിന് വേണ്ടി ശബ്ദം നല്‍കിയ വിക്രമും വിക്രമിന്റെ ശബ്ദത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അജിത്തും തമിഴിലെ മുന്‍നിര നായകന്‍മാരായി മാറി .


Click it and Unblock the Notifications