»   » ഒപ്പം കേരളത്തില്‍ തകര്‍ക്കുമ്പോള്‍, തമിഴകത്തെ ഞെട്ടിക്കാന്‍ വിക്രം!

ഒപ്പം കേരളത്തില്‍ തകര്‍ക്കുമ്പോള്‍, തമിഴകത്തെ ഞെട്ടിക്കാന്‍ വിക്രം!

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ചിത്രമാണ് ഒപ്പം. മോഹന്‍ലാല്‍ അന്ധന്‍ വേഷത്തില്‍ എത്തി മികച്ച പ്രകടനം കാഴ്ച വച്ച ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാ ലോകത്തുള്ള പലരും ഒപ്പത്തിനെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ അന്ധന്റെ കഥ പറയുന്ന മറ്റൊരു ചിത്രം തമിഴില്‍ ഒരുങ്ങുന്നു. ഹോളിവുഡില്‍ പ്രേക്ഷക ശ്രദ്ധ നേടിയ 'ഡോണ്ട് ബ്രീത്ത്' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് തമിഴില്‍ ഒരുങ്ങുന്നത്. വിക്രമാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.

ഇതിവൃത്തം

ധനികനും അന്ധനുമായി വൃദ്ധന്റെ വീട്ടില്‍ മൂന്ന് പേര്‍ ചേര്‍ന്ന് മോഷ്ടിക്കാന്‍ കയറുന്നു. എന്നാല്‍ വൃദ്ധന്റെ 'നോര്‍മന്‍ നോഡ്‌സ്റ്റോം' എന്ന ശേഷിക്ക് മുമ്പില്‍ മോഷ്ടക്കാള്‍ കീഴടങ്ങുന്നതുമാണ് ചിത്രം.

ഡോണ്ട് ബ്രീത്ത്

ആഗസ്റ്റ് 26ന് തിയേറ്ററുകളില്‍ എത്തിയ ഡോണ്ട് ബ്രീത്ത് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ചിത്രം.

വിക്രം നായകനാകും

വിക്രമാണ് ചിത്രത്തിലെ അന്ധന്റെ വേഷം അവതരിപ്പിക്കുന്നത്. എന്നാല്‍ വിക്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്റ്റീഫന്‍ ലാങിന്റെ കഥാപാത്രം

ഹോളിവുഡില്‍ സ്റ്റീഫന്‍ ലാങാണ് ചിത്രത്തിലെ അന്ധന്റെ വേഷം അവതരിപ്പിച്ചത്.

വിക്രമിന്റെ ഫോട്ടോസിനായി

English summary
Vikram Eyes a Hollywood Remake?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam