twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിക്രമിന്റെ അന്യന്‍ റിലീസ് ചെയ്ത് പതിനഞ്ച് വര്‍ഷം! ട്വിറ്ററില്‍ ആഘോഷമാക്കി ആരാധകര്‍

    By Prashant V R
    |

    ചിയാന്‍ വിക്രം-ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അന്യന്‍. വിക്രം മൂന്ന് വേഷങ്ങളിലെത്തിയ സിനിമ തിയ്യേറ്ററുകളില്‍ തരംഗമായി മാറിയിരുന്നു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം ഇന്നും വിക്രം ആരാധകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. വിക്രമിന്റെ ഹിറ്റ് ചിത്രം പുറത്തിറങ്ങി ഇന്നേക്ക് പതിനഞ്ച് വര്‍ഷം ആവുകയാണ്. 2005 ജൂണ്‍ 17നായിരുന്നു ബിഗ് ബഡ്ജറ്റ് ചിത്രം റിലീസ് ചെയ്തിരുന്നത്.

    anniyan

    Recommended Video

    ബ്രഹ്മാണ്ഡ ചിത്രം കർണ്ണൻ ഒരുങ്ങുന്നു

    അന്യന്റെ പതിനഞ്ചാം വാര്‍ഷികം ട്വിറ്ററില്‍ ഹാഷ്ടാഗുകള്‍ ക്രിയേറ്റ് ചെയ്തുകൊണ്ടാണ് ആരാധകര്‍ ആഘോഷിക്കുന്നത്. നിരവധി ട്വീറ്റുകളാണ് #15yearsofAnniyan എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വരുന്നത്. ചിയാന്‍ വിക്രമിന്റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നാണ് അന്യനിലെതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

    സെറ്റിലെത്തിയാല്‍ പ്രണവിന് ആ ശീലമില്ലെന്ന് വിനീത് ശ്രീനിവാസന്‍! വെളിപ്പെടുത്തി സംവിധായകന്‍സെറ്റിലെത്തിയാല്‍ പ്രണവിന് ആ ശീലമില്ലെന്ന് വിനീത് ശ്രീനിവാസന്‍! വെളിപ്പെടുത്തി സംവിധായകന്‍

    അന്യന്‍, റെമോ, അമ്പി എന്നീ റോളുകളിലാണ് ചിത്രത്തില്‍ നടന്‍ അഭിനയിച്ചിരുന്നത്. ആരാധകരെയും പ്രേക്ഷകരെയും ഒന്നടങ്കം വിസ്മയിപ്പിച്ച പ്രകടനമായിരുന്നു സിനിമയില്‍ വിക്രം കാഴ്ചവെച്ചിരുന്നത്. തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു.

    ബിഗ് ബോസിന് പിന്നാലെ പുതിയ വിശേഷം പങ്കുവെച്ച് വീണാ നായര്‍! ആശംസകളുമായി താരങ്ങള്‍ബിഗ് ബോസിന് പിന്നാലെ പുതിയ വിശേഷം പങ്കുവെച്ച് വീണാ നായര്‍! ആശംസകളുമായി താരങ്ങള്‍

    തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങിയിരുന്ന നടി സദയായിരുന്നു അന്യനില്‍ വിക്രമിന്റെ നായികാ വേഷത്തിലെത്തിയത്. ഒപ്പം നെടുമുടി വേണു, വിവേക്, ഡല്‍ഹി ഗണേഷ്, പ്രകാശ് രാജ്. നാസര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഹാരിസ് ജയരാജായിരുന്നു പാട്ടുകള്‍ ഒരുക്കിയിരുന്നത്.

    'സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു''സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു'

    ശങ്കര്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് രവി വര്‍മ്മന്‍, വി മണികണ്ഠന്‍ തുടങ്ങിയവര്‍ ഛായാഗ്രഹണവും വിടി വിജയന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. ചിയാന്‍ വിക്രമിന് തമിഴില്‍ താരമൂല്യം ഉയരാന്‍ കാരണമായ ചിത്രം കൂടിയായിരുന്നു അന്യന്‍. ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് അന്യന് ലഭിക്കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. അന്യന്റെ വലിയ വിജയത്തിന് ശേഷം വിക്രമിനെ നായകനാക്കി ഐ എന്ന ചിത്രവും ശങ്കര്‍ സംവിധാനം ചെയ്തിരുന്നു.

    ഉപ്പും മുളകില്‍ ബാലുവും നീലുവും തമ്മില്‍ വഴക്ക്! പിടിച്ചു മാറ്റാന്‍ നോക്കിയ മക്കളോട് പറഞ്ഞത്...ഉപ്പും മുളകില്‍ ബാലുവും നീലുവും തമ്മില്‍ വഴക്ക്! പിടിച്ചു മാറ്റാന്‍ നോക്കിയ മക്കളോട് പറഞ്ഞത്...

    Read more about: vikram
    English summary
    Vikram Fans Celebrated Fifteen Years Of Anniyan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X