»   » വിക്രം പിന്നെയും ശരീരത്തില്‍ തൊട്ട് കളിക്കുന്നു, ഇത്തവണ 20 കിലോ കുറയ്ക്കും

വിക്രം പിന്നെയും ശരീരത്തില്‍ തൊട്ട് കളിക്കുന്നു, ഇത്തവണ 20 കിലോ കുറയ്ക്കും

Posted By:
Subscribe to Filmibeat Malayalam

കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ ഒരേ ഒരു നടന്‍ മാത്രമേ ഇന്ത്യന്‍ സിനിമയിലൂള്ളൂ. ശരീരം കൊണ്ട് ചെയ്യാന്‍ കഴിയാവുന്ന എന്ത് മേക്കോവറും കഥാപാത്രത്തിന് വേണ്ടി ചെയ്യാന്‍ വിക്രം തയ്യാറാണെന്ന് ഐ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മനസ്സിലായതാണ്.

ഐ, പിതാമഹന്‍, അന്യന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രം മികച്ചതായതും അതുകൊണ്ടാണ്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ വിക്രം വീണ്ടും ശരീരത്തില്‍ തൊട്ടുകളിക്കുകയാണ്. അടുത്ത ചിത്രത്തിന് വേണ്ടി ഇരുപത് കിലോ തൂക്കം കുറയ്ക്കുകയാണത്രെ.

വിക്രം പിന്നെയും ശരീരത്തില്‍ തൊട്ട് കളിക്കുന്നു, ഇത്തവണ 20 കിലോ കുറയ്ക്കും

അടുത്തിടെ ബലയും വിക്രമും കൂടിക്കാഴ്ച നടത്തിയെന്നും, അടുത്ത ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കുകയാണെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിക്രം പിന്നെയും ശരീരത്തില്‍ തൊട്ട് കളിക്കുന്നു, ഇത്തവണ 20 കിലോ കുറയ്ക്കും

ബാലയുടെ ഈ ചിത്രത്തിന് വേണ്ടിയാണ് വിക്രം അടുത്തതായി ശരീര ഭാരം കുറയ്ക്കുന്നത്. 20 കിലോ കുറയ്ക്കുമത്രെ

വിക്രം പിന്നെയും ശരീരത്തില്‍ തൊട്ട് കളിക്കുന്നു, ഇത്തവണ 20 കിലോ കുറയ്ക്കും

വളരെ ഹാര്‍ഡ് വര്‍ക്ക് വേണ്ട വേഷമാണെന്നും, ഈ ചിത്രം ചെയ്യുന്ന കാലയളവില്‍ വിക്രം മറ്റൊരു ചിത്രം ഏറ്റെടുക്കില്ല എന്നുമാണ് വാര്‍ത്തകള്‍

വിക്രം പിന്നെയും ശരീരത്തില്‍ തൊട്ട് കളിക്കുന്നു, ഇത്തവണ 20 കിലോ കുറയ്ക്കും

തമിഴിലെ ഹിറ്റ് കൂട്ടുകെട്ടാണ് ബാലയും വിക്രമും. സേതു എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. പിന്നീട് ബാല സംവിധാനം ചെയ്ത പിതാമഹന്‍ എന്ന ചിത്രത്തിലൂടെയാണ് വിക്രമിന് ദേശീയ പുരസ്‌കാരം ലഭിച്ചതും.

വിക്രം പിന്നെയും ശരീരത്തില്‍ തൊട്ട് കളിക്കുന്നു, ഇത്തവണ 20 കിലോ കുറയ്ക്കും

വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ബാലയും വിക്രമും ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രം 2016 ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും

English summary
Vikram to go to extremes of physical makeover once again. National award winning actor Vikram who has few peers when it comes to going to improbable lengths for the perfection of his characters is at it again. Vikram recently met director Bala and it was expected that the duo would team up for a new film soon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam