»   » ധ്രുവനക്ഷത്രത്തില്‍ സൂര്യയ്ക്ക് പകരം വിക്രം?

ധ്രുവനക്ഷത്രത്തില്‍ സൂര്യയ്ക്ക് പകരം വിക്രം?

Posted By:
Subscribe to Filmibeat Malayalam

സൂര്യയെ നായകനാക്കിയാണ് പ്രശസ്ത സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ധ്രുവനക്ഷത്രം എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍പറഞ്ഞ സമയത്തൊന്നും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാതിരുന്നതിനെത്തുടര്‍ന്ന് തമിഴ് ചലച്ചിത്രലോകത്ത് പലഅഭ്യൂഹങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ധ്രുവനക്ഷത്രത്തെക്കുറിച്ച് പുതിയൊരു വാര്‍ത്ത വന്നിരിക്കുകയാണ്. ചിത്രത്തില്‍ സൂര്യയെ മാറ്റി പകരം വിക്രത്തെ നായകനായി തീരുമാനിച്ചുവെന്നാണ് കേള്‍ക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ തയ്യാറായപ്പോള്‍ത്തന്നെ അത് ഗൗതം മേനോന്‍ സൂര്യയ്ക്ക് വായിക്കാനായി നല്‍കിയിരുന്നുവത്രേ. സൂര്യ തിരക്കഥയില്‍ ചില തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചു. അതു ചെയ്തശേഷം ഗൗതം വീണ്ടും തിരക്കഥ സൂര്യയ്ക്ക് വായിക്കാന്‍ നല്‍കിയ, പക്ഷേ ഈ മാറ്റങ്ങളില്‍ തൃപ്തിവരാത്ത സൂര്യ ചിത്രം ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നാണ് ചലച്ചിത്രലോകത്തെ സംസാരം.

ഏറെനാള്‍ സൂര്യയുടെ സമ്മതത്തിനായി കാത്തിരുന്നെങ്കിലും അത് കിട്ടാതിരുന്നതിനെത്തുടര്‍ന്ന് ചിത്രത്തില്‍ വിക്രത്തെ നായകനാക്കാന്‍ ഗൗതം തീരുമാനിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഗൗതം വിക്രത്തെ കണ്ടുവെന്നും കഥ വിക്രമിന് ഇഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ശങ്കര്‍ ചിത്രത്തിന്റെ തിരക്കുകള്‍ കഴിഞ്ഞാലുടന്‍ ധ്രുവനക്ഷത്രം തുടങ്ങാമെന്നാണത്രേ വിക്രം ഗൗതമിനോട് പറഞ്ഞിരിക്കുന്നത്.

വിക്രമിനെ വച്ച് ധ്രുവനക്ഷത്രം ഒരു സൂപ്പര്‍ഹിറ്റാക്കാന്‍ ഗൗതമിന് കഴിഞ്ഞാല്‍ അത് സൂര്യയ്ക്ക് വലിയ തിരിച്ചടിയായി മാറുമെന്നകാര്യത്തില്‍ സംശയമില്ല.

English summary
Tamil actor Vikram, busy shooting for director Shankar's Ai, may join hands for the first time with filmmaker Gautham Vasudev Menon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam