»   » വിക്രത്തിന്റെ സിനിമകള്‍ക്ക് എന്ത് സംഭവിച്ചുു?

വിക്രത്തിന്റെ സിനിമകള്‍ക്ക് എന്ത് സംഭവിച്ചുു?

Posted By: AkhilaKS
Subscribe to Filmibeat Malayalam

തമിഴ് സൂപ്പര്‍താരം വിക്രത്തിന്റെ സിനിമകളെല്ലാം പ്രതിസന്ധിയിലാണ്. വിക്രം നായകനായി ആനന്ദ് ശങ്കര്‍ ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഇതുവരെ തുടങ്ങിട്ടില്ല.

മലേഷ്യയില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം. എന്നാല്‍ സിനിമ ചിത്രീകരിക്കുന്നതിനുള്ള മലേഷ്യന്‍ സര്‍ക്കാരിന്റെ അനുമതി ഇതു വരെ ലഭിക്കാത്തതതുകൊണ്ടാണ് ചിത്രം പ്രതിസന്ധിയില്‍ തന്നെ തുടരുന്നത്.

vikram

ആദ്യം ഷൂട്ടിങ്ങിനായി അനുമതി ലഭിച്ചിരുന്നുവെങ്കിലും, ചിത്രീകരണം മാറ്റി വെക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും അനുമതിയ്ക്കായി മലേഷ്യന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയാണ്.

കൂടാതെ വിക്രം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എന്‍ട്രുതുക്കുളൈ എന്ന സിനിമയുടെ ചിത്രീകരണവും ഉദ്ദേശിച്ചതിലും നീണ്ടു പോയിരിക്കുകയാണ്. സിനിമയുെട അവസാനഘട്ട ചിത്രീകരണത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

English summary
vikram's next project director Anand Shankar was scouting for the perfect location in Malaysia for this untitled project.
Please Wait while comments are loading...

Malayalam Photos

Go to : More Photos