»   » അദ്ദേഹത്തില്‍ നിന്ന് പലതും പഠിക്കാനുണ്ട്, ജോമോന്‍റെ നായിക വാചാലയാവുന്നത് ആരെക്കുറിച്ചാണ് ??

അദ്ദേഹത്തില്‍ നിന്ന് പലതും പഠിക്കാനുണ്ട്, ജോമോന്‍റെ നായിക വാചാലയാവുന്നത് ആരെക്കുറിച്ചാണ് ??

Posted By: Nihara
Subscribe to Filmibeat Malayalam

ദേശീയ അവാര്‍ഡ് നേടിയ കാക്ക മുട്ടായിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യ രാജേഷ് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ്. തമിഴ്, തെലുങ്ക് സിനിമകളിലൂടെ സജീവമായ രാജേഷിന്റെ മകളായ ഐശ്വര്യ 2011 ല്‍ അവര്‍ഗളും ഇവര്‍ഗളും എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്കമുട്ടൈ വിജയിച്ചതോടെയാണ് നടിയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞത്.

ജോമോന്റെ സുവിശേഷങ്ങള്‍ക്കു മുന്‍പേ തന്നെ താരം മലയാളത്തില്‍ എത്തിയിരുന്നു. നിവിന്‍ പോളി നായകനായ സഖാവിലൂടെ എന്നാല്‍ അതിനു മുന്‍പേ റിലീസ് ചെയ്തത് ദുല്‍ഖര്‍ ചിത്രമായ ജോമോനായിരുന്നു. തെന്നിന്ത്യന്‍ ഭാഷകള്‍ക്കു പുറമേ ബോളിവുഡിലും ഐശ്വര്യ രംഗപ്രവേശം നടത്തിയിട്ടുണ്ട്.

വിക്രമിനൊപ്പം ധ്രുവനച്ചിരത്തില്‍

സായ് പല്ലവിയെയായിരുന്നു ഗൗതം മേനോന്‍ ആദ്യം സമീപിച്ചിരുന്നത്. പിന്നീട് മറ്റു ചില നായികമാരെക്കൂടി സംവിധായകന്‍ സമീപിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലെ നായികവേഷം ചെയ്യാനുള്ള നിയോഗം ഈ നായികയ്ക്കായിരുന്നു.

ഒറ്റ രാത്രി കൊണ്ട് താരമായതല്ല

വിക്രമെന്ന നടനെക്കുറിച്ച് മുന്‍പും പലരും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് ഐശ്വര്യയും പറയുന്നത്. യാതൊരുവിധ താരജാഡയുമില്ലാതെ സെറ്റില്‍ എല്ലാവരുമായി അടുത്തിടപ്പെടുന്ന താരം തനിക്ക് ലഭിക്കുന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി മാക്‌സിമം എഫേര്‍ട്ടും ഉപയോഗിക്കാറുണ്ട്. കൂടെ അഭിനയിക്കുന്നവരേയും വിക്രം നന്നായി പിന്തുണയ്ക്കാറുണ്ട്. അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും ജോമോന്റെ നായിക പറഞ്ഞു.

നിവിന്‍ പോളിക്കൊപ്പം സഖാവില്‍

നിവിന്‍ പോളിയുടെ വിഷു ചിത്രം സഖാവില്‍ ഐശ്വര്യയും വേഷമിട്ടിട്ടുണ്ട്. ആദ്യം ചെയ്ത ചിത്രം ഇതായിരുന്നുവെങ്കിലും റിലീസ് ചെയ്തത് ജോമോന്റെ സുവിശേഷങ്ങളായിരുന്നു. സഖാവില്‍ കമ്മ്യൂണിസ്റ്റുകാരിയായ ജാനകിയായാണ് താരം വേഷമിട്ടിട്ടുള്ളത്. 65 കാരിയായും 25 കാരിയായും രണ്ട് ഗെറ്റപ്പിലാണ് ഐശ്വര്യ സഖാവിനൊപ്പം എത്തുന്നത്.

അഭിനയത്തില്‍ സജീവമാവുന്നു

തുടക്കത്തില്‍ സിനിമയെ ഗൗരവകരമായി സമീപിച്ചിരുന്നില്ലെങ്കിലും മികച്ച കഥാപാത്രങ്ങള്‍ തേടി വന്നതോടെ തന്‍റെ തീരുമാനം മാറ്റിയെന്ന് എെശ്വര്യ പറഞ്ഞു. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കു പുറമേ ബോളിവുഡില്‍ നിന്നും താരത്തെ തേടി സംവിധായകര്‍ എത്തുന്ന സ്ഥിതിവിശേഷമാണുള്ളത്.

English summary
Vikram isn't someone who became a star overnight; he has put in a lot of effort and hard work into his career. People like him definitely know the worth of where they are. I have learnt a lot from him even within this short time span.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more