വിക്രമും ധ്രുവും കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തില്‍! ചിയാന്‍ 60 പ്രഖ്യാപിച്ചു

By Midhun Raj

ജഗമേ തന്ദിരത്തിന് പിന്നാലെ കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ചിയാന്‍ വിക്രം നായകന്‍. വിക്രമിന്റെ കരിയറിലെ അറുപതാമത്തെ ചിത്രത്തിന് ചിയാന്‍ 60 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. സിനിമയില്‍ വിക്രമിനൊപ്പം മകന്‍ ധ്രുവ് വിക്രമും പ്രധാന വേഷത്തില്‍ എത്തും. നേരത്തെ വിക്രമും മകനും ആദ്യമായി ഒരുമിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണം വന്നിരിക്കുന്നത്.

chiyan60

ചിയാന്‍ 60യുടെ ആദ്യ പോസ്റ്റര്‍ പങ്കുവെച്ച് കാര്‍ത്തിക്ക് സുബ്ബരാജ് തന്നെയാണ് ട്വിറ്ററിലൂടെ സിനിമ പ്രഖ്യാപിച്ചത്. ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായിരിക്കും ചിയാന്‍ 60യെന്നാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് രവിചന്ദറാണ് വിക്രം ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. കാര്‍ത്തിക്ക് സുബ്ബരാജിന്റെ മുന്‍ചിത്രമായ പേട്ടയ്ക്കും സംഗീതമൊരുക്കിയത് അനിരുദ്ധായിരുന്നു.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേരത്തെ കാര്‍ത്തിക്ക് സുബ്ബരാജിന്‌റെ പുതിയ ചിത്രം ജഗമേ തന്ദിരം മാറ്റിവെച്ചത്. ധനുഷാണ് സിനിമയില്‍ നായകവേഷത്തിലെത്തുന്നത്. അതേസമയം കോബ്രയാണ് ചിയാന്‍ വിക്രമിന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.

വിക്രം 25 വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രം അജയ് ജ്ഞാനമുത്തുവാണ് സംവിധാനം ചെയ്യുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. കോബ്രയ്ക്ക് പുറമെ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ ശെല്‍വനും വിക്രമിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ്.

സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ലോക് ഡൗണ്‍ കാരണം മാറ്റിവെക്കുകയായിരുന്നു. ധ്രുവ് വിക്രമിന്റെ ആദ്യ ചിത്രമായ ആദിത്യ വര്‍മ്മ ഷൂട്ടിംഗ് സമയത്ത് വിക്രമും ഒപ്പമുണ്ടായിരുന്നു. സ്വന്തം സിനിമകളുടെ തിരക്കുകളില്‍ നിന്ന് മാറിയാണ് മകന് വേണ്ടി നടന്‍ സമയം ചെലവഴിച്ചത്. ആദിത്യ വര്‍മ്മയുടെ റിലീസ് സമയത്ത് വിക്രം നല്‍കിയ പിന്തുണയെക്കുറിച്ചെല്ലാം ധ്രുവ് മനസുതുറന്നിരുന്നു. തമിഴ് സിനിമയില്‍ നല്ലൊരു തുടക്കമാണ് ആദിത്യ വര്‍മ്മയിലൂടെ ധ്രുവ് വിക്രമിന് ലഭിച്ചത്.

More from Filmibeat

Read more about: vikram dhruv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X