വിക്രമിന്റെ കഷ്ടകാലം മാറ്റാനായി നയന്‍താര

By Akhila

വിക്രമും നയന്‍താരയും ഒന്നിക്കുന്നു എന്ന് വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ അതിനെ കുറിച്ച് വ്യക്തമായ സ്ഥിരീകരണം ഉണ്ടായിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പുതിയ പ്രഖ്യാപനം. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിക്രം നയന്‍സും ആദ്യമായി ഒന്നിക്കുന്നത്. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

ഏറെ നാളത്തെ ആഗ്രഹമായിരുന്നു ശങ്കറിന്റെ ഈ പ്രോജക്ട്. എന്നാല്‍ പല കാരണങ്ങളാലും ചിത്രം നീണ്ടു പോകുകകയായിരുന്നു. പോലീസ് വേഷമാണ് ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുന്നതത്രേ. എന്നാല്‍ ചിത്രത്തിന്റെ പേരോ മറ്റ് താരങ്ങളെയോ ഇതുവരെ നിശ്ചയിച്ചിട്ടില്ല. തുടര്‍ന്ന് വായിക്കൂ..

  വിക്രമിന്റെ പരാജയം

വിക്രമിന്റെ കഷ്ടകാലം മാറ്റാനായി നയന്‍താര

ഐ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം വിക്രം നായകനായി എത്തിയ ചിത്രമായ പത്ത് എന്‍ട്രതുക്കുള്ളൈ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ ചിത്രം വന്‍ പരാജയവുമായിരുന്നു. അതോടു കൂടി ചിത്രത്തിന് ഉണ്ടായ നഷ്ടവും വലുതായിരുന്നു. തുടര്‍ന്ന് വിക്രമിന്റെ പുതിയ ചിത്രത്തില്‍ നിന്ന് നിര്‍മ്മാതാക്കള്‍ പിന്മാറിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

 മര്‍മ മനിതന്‍

വിക്രമിന്റെ കഷ്ടകാലം മാറ്റാനായി നയന്‍താര

വിക്രമിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പത്ത് എന്‍ട്രതുക്കുള്ളൈ പരാജയപ്പെട്ടതോടെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ബജറ്റ് കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സംവിധായകന്‍ അതിന് തയ്യറാകാത്തതിനാല്‍ നിര്‍മ്മാതാക്കള്‍ ചിത്രം ഉപേക്ഷിച്ചെന്നാണ് വാര്‍ത്തകള്‍ വന്നത്.

ചിത്രം ഉപേക്ഷിച്ചിട്ടില്ല

വിക്രമിന്റെ കഷ്ടകാലം മാറ്റാനായി നയന്‍താര

നിര്‍മ്മാതാക്കളുമായുള്ള ഒത്തു തീര്‍പ്പിനൊടുവില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. കാജല്‍ അഗര്‍വാളും, ബിന്ദു മാധവിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. 25 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ് ചെലവ്.

 വിക്രമിനെ തോല്‍പിച്ച് നയന്‍താര

വിക്രമിന്റെ കഷ്ടകാലം മാറ്റാനായി നയന്‍താര

നയന്‍താരയും വിജയ് സേതുപതിയും ജോഡികളായെത്തിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിനൊപ്പമാണ് വിക്രമിന്റെ പത്ത് എന്‍ട്രതുക്കുള്ളൈ റിലീസിനെത്തുന്നത്. നാനും റൗഡി താന്‍ മികച്ച പ്രകടനം കാഴ്ച വച്ചപ്പോള്‍ പത്ത് എന്‍ട്രതുക്കുള്ളൈ ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ഇരുവരും ഒരേ സ്‌ക്രീനില്‍

വിക്രമിന്റെ കഷ്ടകാലം മാറ്റാനായി നയന്‍താര

ഇപ്പോഴിതാ ആനന്ദ് ശങ്കറിന്റെ ഏറെ നാളത്തെ സ്വപ്‌നമായ വിക്രമും നയന്‍താര ചിത്രം ഡിസംബറില്‍ ആരംഭിക്കും. രണ്ട് സ്‌ക്രീനിലായി മത്സരിച്ച ഇരുവരും ഒരേ സ്‌ക്രീനില്‍ എന്താകും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X