ഗൗതം മേനോന് വേണ്ടി നയന്‍താരയും വിക്രമും ഒന്നിക്കുന്നു
മുരുഗദോസിന്റെ അസിസ്റ്റന്‍ ഡയറക്ടറായ ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വിക്രമും നയന്‍താരയും ആദ്യമായി ഒന്നിച്ചെത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കേട്ടു ഈ ചിത്രത്തില്‍ നയന്‍തരയല്ല, കാജള്‍ അഗര്‍വാളാണ് നായികയെന്ന്.
വിക്രമും നയന്‍താരയും ഒന്നിച്ചില്ലെന്ന് ഓര്‍ത്ത് ആരും വിഷമിക്കേണ്ട. ഇരുവരും ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒന്നിയ്ക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. അജിത്തിനെ നായകനാക്കി എന്നൈ അറിന്താല്‍ എന്ന ചിത്രം ഒരുക്കിയതിന് ശേഷം ഇപ്പോള്‍ ചിമ്പുവിനൊപ്പം അച്ചം എന്‍പത് മടയമടാ എന്ന ചിത്രം ചെയ്തുകൊണ്ടിരിയ്ക്കുകയാണ് ഗൗതം. അത് കഴിഞ്ഞാല്‍ വിക്രം ചിത്രത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ മാസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നാണ് വിവരം. അതേ സമയം, ജൂണില്‍ തന്നെയാണ് വിക്രമിനെയും കാജള്‍ അഗര്‍വാളിനെയും താരജോഡികളാക്കി ആനന്ദ് ഒരുക്കുന്ന ചിത്രത്തിന്റെയും ഷൂട്ടിങ് ആരംഭിയ്ക്കുന്നതെന്നാണ് വിവരം. ഐ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ വിക്രം ഇപ്പോല്‍ പത്ത് എന്‍ട്രതുക്കുള്ളെ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സമാന്തയാണ് ചിത്രത്തിലെ നായിക.
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന മലയാള സിനിമയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നയന്‍താര. നേരത്തെ, മലൈക്കോട്ടെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭൂപതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും വിക്രമും താരജോഡികളാകുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. രാജ വര്‍ഷം എന്ന് പേരിട്ടിരുന്ന ചിത്രം പിന്നീട് പല കാരണങ്ങള്‍ കൊണ്ടും പകുതിയില്‍ വച്ച് മുടങ്ങി.


Click it and Unblock the Notifications