കലാഭവന്‍ മണി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ മികവ് കിട്ടാന്‍വലിയ റിസ്ക്കെടുത്തു! വെളിപ്പെടുത്തി വിക്രം
കലാഭവൻ മണിയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു 1999 ൽ പ്രദർശനത്തിനെത്തിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. വിനയൻ സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും സിനിമ കോളങ്ങളിൽ ചർച്ച വിഷയമാണ്. അതുവരെ കോമഡിയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച കലാഭവൻ മണിയെ ആയിരുന്നില്ല വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനിലൂടെ കണ്ടത്. നിരവധി പുരസ്കാരങ്ങളും ഈ ചിത്രത്തിലൂടെ മണിക്ക് കിട്ടിയിരുന്നു.

മണിയുടെ മാത്രമല്ല മറ്റൊരു താരത്തിന്റേയും തലവര മാറ്റി മറിക്കാൻ ചിത്രത്തിനായിരുന്നു. അത് മറ്റാരുടേയുമല്ല തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രമന്റെ ആയിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കോളിവുഡിൽ എത്തിയപ്പോൾ കാശി ആകുകയായിരുന്നു. വിക്രം ചോദിച്ച് വാങ്ങിയ വേഷമായിരുന്നു ഇത്. മലയാളത്തിലേത് പോലെ തമിഴിലും മികച്ച പ്രേക്ഷകരെ സൃഷ്ടിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു. ഇപ്പോഴിത സിനിമയിലെ ഓർമ പങ്കുവെച്ച് ചിയാൻ വിക്രം.
Recommended Video
'ഒരു സിനിമ ചെയ്യുമ്പോള്‍ ശാരീരികമായ ഒരു പെയിന്‍ കൂടി നമുക്ക് ഉണ്ടാകും. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമ ചെയ്യുമ്പോള്‍ എനിക്ക് അതിശക്തമായ കണ്ണ് വേദനയുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ചോദിച്ചു ഇത്രയും റിസ്ക് എടുത്തു എന്തിനാണ് ഈ സിനിമ ചെയ്യുന്നതെന്ന്?. വിനയന്‍ സാറിന് ആ സിനിമ ചെയ്യുമ്പോള്‍ മലയാളത്തില്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ മികവ് കിട്ടാന്‍ വല്ലാത്ത സ്ട്രെയിന്‍ ചെയ്തു ചെയ്യണമായിരുന്നു. ഞാന്‍ ഏറ്റവും ബുദ്ധിമുട്ടി ചെയ്ത കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അത്' . വിക്രം പറയുന്നു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം ഉണ്ടാകാനുള്ള കാരണവും കലാഭവൻ മണിയായിരുന്നു . മണിയുടെ വാക്കിൽ നിന്നാണ് സിനിമ തുടങ്ങിയതെന്ന് വിനയൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഒരിക്കൽ റോഡ് മുറിച്ച് കടക്കുന്ന അന്ധനെ മണി കാണിച്ച് തരുകയായിരുന്നു. ഇത് വെച്ച് ഒരു സിനിമ ചെയ്താലോ എന്ന് താൻ മണിയോട് ചോദിക്കുകയായിരുന്നു. അങ്ങനെയാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രമുണ്ടായത്.
കോമഡി വേഷങ്ങളിലൂടെയാണ് മണി സിനിമയിൽ എത്തുന്നത്. സല്ലാപത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യം സഹനടനും ഹാസ്യതാരവുമായിട്ടായിരുന്നു എങ്കിലും പിന്നീട് നായകനായി ചുവട് വയ്ക്കുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തെ കൂടാതെ കരിമാടി കുട്ടനിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











