വിക്രമിന്റെ പത്ത് എന്‍ട്രതുക്കുള്ളൈ റിലീസിന് ഒരുങ്ങുന്നു
ഐ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം വിക്രം നായകനാകുന്ന പത്ത് എന്‍ട്രതുക്കുള്ളൈ എന്ന ചിത്രം ഒക്ടോബര്‍ 21 ന് റിലീസ് ചെയ്യും. ചിത്രത്തില്‍ സാമന്തയാണ് നായിക വേഷം അവതരിപ്പിക്കുന്നത്.
ഗോലിസോഡ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് മില്‍ട്ടണ്‍ വിക്രത്തിനെ നായകനാക്കി ഒരുക്കന്ന ഈ ചിത്രം ഒരു റോഡ് മൂവിയാണ്. സിനിമയുടെ ട്രെയിലര്‍ അടുത്ത ആഴ്ച പുറത്തിറങ്ങും.

ജാക്കി ഷ്‌റോഫ്, പശുപതി,അഭിമന്യു സിംഗ്, സമ്പൂര്‍ണേഷ് ബാബു, മനോബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഫോക്‌സ് സ്റ്റാറും സംവിധാചയകന്‍ മുരുകദോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്തതായി വിക്രം അഭിനയിക്കുന്നത് അയന്‍ഗരന്‍ ഇന്റര്‍നാഷ്ണല്‍ നിര്‍മ്മിക്കുന്ന ആനന്ദ് ശങ്കറിന്റെ പുതിയ ചിത്രത്തിലായിരിക്കും. വിക്രം പ്രഭു നായകനായി എത്തിയ അറിമ നന്‍പിയാണ് ആനന്ദിന്റെ ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications











