»   » വിക്രം അച്ഛനാകുന്നു..സൂര്യയുടെയും കാര്‍ത്തിയുടെയും

വിക്രം അച്ഛനാകുന്നു..സൂര്യയുടെയും കാര്‍ത്തിയുടെയും

Posted By:
Subscribe to Filmibeat Malayalam

തമിഴ് സിനിമാ ലോകം പല സാഹസങ്ങള്‍ കൊണ്ടും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു സാഹസത്തിനു കൂടി മുതിരുകയാണ് തമിഴ് സിനിമ. സിനിമയില്‍ എന്ത് സാഹസത്തിനും തയ്യാറാകുന്ന സൂപ്പര്‍സ്റ്റാറില്‍ ഒരാളായ വിക്രം തന്നെയാണ് പ്രേക്ഷകരെ ഞെട്ടിക്കാന്‍ തയ്യാറെടുക്കുന്നത്.

'ഐ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനുശേഷം വിക്രം അച്ഛനാകുന്നു, അതും രണ്ട് സൂപ്പര്‍ താരങ്ങളുടെ. അത് മറ്റാരുമല്ല, സഹോദരങ്ങളായ സൂര്യയും കാര്‍ത്തിയുമാണ്. സൂര്യയുടെയും കാര്‍ത്തിയുടെയും അച്ഛനാകാനാണ് ഇനി വിക്രമിന്റെ പുറപ്പാട്. മൂന്ന് സൂപ്പര്‍ താരങ്ങളും ഒരേ സ്‌ക്രീനില്‍ ഒന്നിച്ചാല്‍ എങ്ങനെയിരിക്കും. മൂവരും ചരിത്രം കുറിക്കാന്‍ എത്തുന്നത് ഹിന്ദി ചിത്രം ബ്രദേഴ്‌സിന്റെ തമിഴ് റിമേക്കിലൂടെയാണ്.

actors-hunger-strike-for-sri-lankan-tamils-

ഈ മാസം തിയറ്ററിലെത്താന്‍ ഇരിക്കുന്ന ബോളിവുഡ് ചിത്രമാണ് ബ്രദേഴ്‌സ്. അക്ഷയ് കുമാര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാക്കി ഷറോഫ് എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രം തമിഴില്‍ റിമേക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഇംഗ്ലീഷ് ചിത്രമായ വാറിയറിന്റെ ഹിന്ദി റീമേക്കാണ് ബ്രദേഴ്‌സ്. ഒരു ആക്ഷന്‍ ത്രില്ലറാണ് ചിത്രം. കരണ്‍ മല്‍ഹോത്രയാണ് ചിത്രം ഹിന്ദിയിലൊരുക്കിയത്. ബോളിവുഡ് ചിത്രം ബ്രദേഴ്‌സ് ആഗസ്ത് 14ന് തിയറ്ററില്‍ എത്തും.

English summary
Vikram will be playing father's role to Surya and Karthi in the movie, which will be one of the biggest multi-starrer in the history of Tamil cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam