വിക്രം പ്രഭുവും ശ്രീദിവ്യയും ഒന്നിക്കുമ്പോള്‍
ആന്ധ്രയില്‍ നിന്നെത്തി, തമിഴില്‍ ഭാഗ്യം തെളിഞ്ഞ നടിയാണ് ശ്രീദിവ്യ. 'വരുത്തപ്പടാത വാലിഭര്‍ സംഘം' എന്ന ആദ്യ തമിഴ് ചിത്രത്തിലൂടെ തന്നെ ശ്രീദിവ്യ തമിഴകത്തിന്റെ മനം കവര്‍ന്നു. ഇപ്പോള്‍ റിലീസായ 'ജീവ' എന്ന രണ്ടാമത്തെ ചിത്രത്തിനും നല്ല അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇനി കരാറൊപ്പിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം തമിഴില്‍ മാത്രം. അതിലൊന്നാണ് വിക്രം പ്രഭു നായകനാകുന്ന 'വേലൈക്കാര ദുരൈ'.
അപ്പോള്‍ പിന്നെ വിക്രം പ്രഭുവിനെ കുറിച്ച് പറയാം, തമിഴിലെ ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ് തമിഴ് സിനിമാ പ്രേമികളായ മലയാളികള്‍ വിക്രം പ്രഭുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അച്ഛന്‍ വഴി സിനിമയിലെത്തിയെങ്കിലും അഭിനയത്തില്‍ തന്റേതായ വഴി വെട്ടിത്തെളിച്ചതിന്റെ ഫലമാണ് കുംമ്കി മുതല്‍ സിഗരംതൊട് വരെയുള്ള നാല് ചിത്രങ്ങളുടെ വിജയവും. ഈ വിജയ ജോഡികളുടെ വിശേഷങ്ങളിലേക്ക്.

വിക്രം പ്രഭുവും ശ്രീദിവ്യയും ഒന്നിക്കുമ്പോള്‍
എഴില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വൈലൈക്കാര ദുരൈ

വിക്രം പ്രഭുവും ശ്രീദിവ്യയും ഒന്നിക്കുമ്പോള്‍
എഴില്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരെന്ന് ചോദിക്കരുത്. എട്ട് സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തുള്ളൂവെങ്കിലും എട്ടും ഹിറ്റ്. വിജയ് നായകനാ 'തുള്ളാത മനവും തുള്ളും' എന്ന ചിത്രത്തിലൂടെയാണ് തുടക്കം. പിന്നീട് പെണ്ണിന്‍ മന്നത്തൈ തൊട്ട്, പൂവെല്ലാം ഉന്‍ വാസം, രാജ, അമുദൈ, ദീപാവലി, മനം കൈത്തി പറവൈ, ദിസെങ്കു രാജ എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികള്‍ മികച്ച സംവിധായകന്റെ ഇരിപ്പിടം നല്‍കി.

വിക്രം പ്രഭുവും ശ്രീദിവ്യയും ഒന്നിക്കുമ്പോള്‍
അഞ്ച് ചിത്രങ്ങളാണ് വിക്രം പ്രഭുവിന്റേതായി ഇതുവരെ റിലീസ് ആയിട്ടുള്ളത്. അഞ്ചും ഹിറ്റും സൂപ്പര്‍ ഹിറ്റും. കുംമ്കി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. പിന്നീട് ഇവന്‍ വേറെ മാതിരി, അരിമ നമ്പി, സിഗരം തൊട് എന്നീ ചിത്രങ്ങളിലൂടെ അച്ഛന്റെ മകനെന്ന് തെളിയിച്ചു. അരിമ നമ്പിയെ കുറിച്ച് ഇളയദളപതി വിജയ് യും ദുല്‍ഖര്‍ സല്‍മാനും മികച്ച് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

വിക്രം പ്രഭുവും ശ്രീദിവ്യയും ഒന്നിക്കുമ്പോള്‍
മലയാളികളുടെ പ്രിയപ്പെട്ട ആദ്യകാല നടി ശ്രീവിദ്യയെ ഓര്‍മപ്പെടുത്തുന്ന പേരുമായി വന്ന ശ്രീദിവ്യ ആ പേരിനെ ഒരിക്കലും നിരാശപ്പെടുത്തിയില്ല. തെലുങ്ക് ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീദിവ്യയുടെ ആദ്യ തമിഴ് ചിത്രമാണ് വരുത്തപ്പടാത വാലിഭര്‍ സംഘം. സിനിമ ഹിറ്റ്. അതിന് ശേഷം ഇപ്പോള്‍ റിലീസായ രണ്ടാമത്തെ ചിത്രമാണ് ജീവ. അതും ഹിറ്റ് ലിസ്റ്റില്‍ തന്നെ.

വിക്രം പ്രഭുവും ശ്രീദിവ്യയും ഒന്നിക്കുമ്പോള്‍
ചെയ്ത ചിത്രങ്ങളെല്ലാം വിജയ്പ്പിച്ച സംവിധായകന്‍, അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയ്പ്പിച്ച നടനും നടിയും.. വേലൈക്കാര ദുരൈയില്‍ പ്രതീക്ഷ വയ്ക്കാന്‍ വേറെ എന്ത് വേണം

വിക്രം പ്രഭുവും ശ്രീദിവ്യയും ഒന്നിക്കുമ്പോള്‍
വടിവേലുവും വിവേകുമൊക്കെ അലങ്കരിച്ച ഹാസ്യത്തിന്റെ ഭാഗം ഇപ്പോള്‍ സന്താനത്തിന്റെയും സൂരിയുടെയുമൊക്കെ കൈകളിലാണ്. വേലൈക്കാര ദരൈയില്‍ വിക്രം പ്രഭുവിനൊപ്പം എത്തുന്നത് സൂരി തന്നെ. ഹാസ്യവും ഭംഗിയായി.

വിക്രം പ്രഭുവും ശ്രീദിവ്യയും ഒന്നിക്കുമ്പോള്‍
ഇമ്മാന്‍ എന്ന് പറഞ്ഞാല്‍ തന്നെ ഇപ്പോള്‍ തമിഴകത്തിന്റെ മാത്രമല്ല, പാട്ട് ആസ്വദിക്കുന്നവരുടെ കാതുകളെല്ലാം തന്നെ കൂര്‍ക്കും. അതെ ഇമ്മാന്റെയാണ് സംഗീതം

വിക്രം പ്രഭുവും ശ്രീദിവ്യയും ഒന്നിക്കുമ്പോള്‍
ജോണ്‍ വിജയ്, എം എസ് ഭാസ്‌കര്‍, സിങ്കംപുലി തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിക്രം പ്രഭുവും ശ്രീദിവ്യയും ഒന്നിക്കുമ്പോള്‍
സൂരജ് നല്ലുസാമിയാണ് ഛായാഗ്രഹകന്‍. ഗോപി കൃഷ്ണ എഡിറ്റിങ് നിര്‍വഹിക്കുന്നു. അന്‍മ്പ് നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 9ന് റിലീസ് ചെയ്യും.


Click it and Unblock the Notifications











