»   » ദുല്‍ഖറിനൊപ്പം മറ്റൊരു താരപുത്രന്‍

ദുല്‍ഖറിനൊപ്പം മറ്റൊരു താരപുത്രന്‍

Posted By:
Subscribe to Filmibeat Malayalam
Dulquar Salman, Vikram Parabhu
താരപുത്രനെന്ന ഇമേജിനപ്പുറം മോളിവുഡില്‍ സ്വന്തമായിരിടം കണ്ടെത്തുന്ന തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടിയതോടെ മലയാളത്തിലെ യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായിക്കഴിഞ്ഞു താരം.

മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും കടന്നുകയറാനുള്ള ശ്രമങ്ങളിലാണ് മമ്മൂട്ടി പുത്രന്‍. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെഡി-ജെറിയായിരിക്കും ദുല്‍ഖറിന്റെ തമിഴ് ചിത്രം സംവിധാനം ചെയ്യുകയെന്നും വാര്‍ത്തകള്‍ വന്നു. ഈ ചിത്രത്തലില്‍ ദുല്‍ഖറിനൊപ്പം മറ്റൊരു താരപുത്രന്‍ ഒന്നിയ്ക്കുന്നുവെന്നതാണ് പുതിയ വിശേഷം.

തമിഴ് സിനിമാലോകത്തെ ഇതിഹാസമായി വാഴ്ത്തുന്ന ശിവാജി ഗണേശന്റെ ചെറുമകനും നടന്‍ പ്രഭുവിന്റെ മകനുമായ വിക്രം പ്രഭുവാണ് ദുല്‍ഖറിനൊപ്പം വെള്ളിത്തിരയില്‍ ഒന്നിയ്ക്കുന്നത്.

സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ രണ്ട് ഹിറ്റുകള്‍ ഇതിനോടകം സ്വന്തമാക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം പ്രഭു സോളമന്റെ ചിത്രമായ കുമ്ഖിയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് വിക്രം പ്രഭു. വിക്രമിന്റെ അരങ്ങേറ്റം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി പുരോഗമിയ്ക്കുകയുമാണ്. സൂപ്പര്‍താരങ്ങളായ രജനീകാന്തും കമല്‍ഹാസനും കുംമ്കിയുടെ ഓഡിയോ ലോഞ്ചിന് വന്നത് തന്നെ ഇതിന്റെ സൂചനകളാണെന്ന് പറയപ്പെടുന്നു.

ദുല്‍ഖര്‍-വിക്രം ചിത്രം തമിഴിന് പുറമെ മലയാളത്തിലും നിര്‍മിയ്ക്കാന്‍ പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Dulquar Salman, son of multiple national awards winner and Malayalam Superstar Mammootty, and Vikram Prabhu, grandson of thespian Sivaji Ganesan and son of veteran actor Prabhu, will be seen in a Tamil movie to be directed by popular duo JD-Jerry
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam