വിക്രം പ്രഭുവിന്റെ വാഗാ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി
ജിഎന്‍ആര്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ റൊമാന്റിക് ചിത്രമാണ് വാഗാ. വിക്രം പ്രഭുവും റണ്യ റാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി.
വിജയ് ബാര്‍ഗവി ഫിലിംസിന്റെ ബാനറില്‍ എം ബാലവിശ്വനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രം പ്രഭു, റണ്യ റാവു എന്നിവര്‍ക്കൊപ്പം തുളസിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഡി ഇമ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കാശ്മീര്‍, വാഗാ എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ കാണൂ..


Click it and Unblock the Notifications











