ലാലേട്ടന്‍ ചെയ്തിരുന്നെങ്കില്‍ വേറെ ലെവലായേനെ! അന്യന്‍ കണ്ടപ്പോള്‍ ഭാര്യ പറഞ്ഞതിനെക്കുറിച്ച് വിക്രം!

മലയാളത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിട്ടയാളാണ് വിക്രം. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ചതിന് പിന്നാലെയായാണ് താരം കമിഴകത്തേക്ക് പോയത്. ഗംഭീര സ്വീകരണമായിരുന്നു തമിഴില്‍ നിന്നും ലഭിച്ചത്. മികച്ച അവസരങ്ങളും തേടിയെത്തതിയതോടെ താരത്തിന്റെ കരിയര്‍ തന്നെ മാറി മറിയുകയായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെയായി അടുത്ത ബന്ധമാണ് അദ്ദേഹം സൂക്ഷിക്കുന്നത്. കടുത്ത ലാലേട്ടന്‍ ആരാധികയാണ് തന്റെ ഭാര്യയെന്ന് അദ്ദേഹം മുന്‍പേ പറഞ്ഞിരുന്നു. മകന്റെ ആദ്യ സിനിമയായ ആദിത്യ വര്‍മയുടെ ടിക്കറ്റ് ലോഞ്ചിനെത്തിയപ്പോഴും അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

ലാലേട്ടന്റെ വലിയ ഫാനാണ് എന്റെ ഭാര്യ. നിങ്ങളുണ്ടാക്കുന്നതിനേക്കാള്‍ വലിയ ശബ്ദമാണ് അവള്‍ ഈ പേര് കേട്ടാല്‍ ഉണ്ടാക്കുക. താന്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും ലാലേട്ടന്റെ അത്ര ആയില്ലെന്നാണ് അവള്‍ പറയാറുള്ളത്. അന്യന്‍ താന്‍ നന്നായി ചെയ്തതാണ് എന്നാല്‍ അപ്പോഴും അവള്‍ പറഞ്ഞത് ലാലേട്ടനായിരുന്നുവെങ്കില്‍ അത് വേറെ ലെവലായേനെ എന്നായിരുന്നു അവളുടെ കമന്റെന്നും വിക്രം പറയുന്നു. മമ്മൂട്ടിക്കൊപ്പം നേരത്തെ അഭിനയിച്ചിട്ടുള്ള വിക്രം മോഹന്‍ലാലിനൊപ്പമുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്.

Vikram

മലയാളത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്. കര്‍ണന്റെ ചിത്രീകരണം നീണ്ടതിനാലാണ് തിരിച്ചുവരവ് വൈകിയത്. ഇതിനിടയിലാണ് ചില തമിഴ് സിനിമകള്‍ സ്വീകരിച്ചത്. നീണ്ടകാലം ആവശ്യമായി വരുന്ന 3 സിനിമകളാണ് ഇപ്പോള്‍ ഏറ്റെടുത്തത്. ഇവ പൂര്‍ത്തിയാക്കിയതിന് ശേഷം താന്‍ കര്‍ണനില്‍ ജോയിന്‍ ചെയ്യുമെന്നും താരം വ്യക്തമാക്കിയിരുന്നു. മലയാളത്തില്‍ നിന്നും മറ്റുള്ള അവസരങ്ങളും തേടിയെത്തുന്നുണ്ട്. അവയെക്കുറിച്ച് പിന്നീട് ആലോചിക്കുമെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X