»   »  വിവാഹ നിശ്ചയ മോതിരം മോഷണം പോയി; പരാതിയുമായി വിക്രമിന്റെ മകള്‍

വിവാഹ നിശ്ചയ മോതിരം മോഷണം പോയി; പരാതിയുമായി വിക്രമിന്റെ മകള്‍

By: Rohini
Subscribe to Filmibeat Malayalam

അടുത്തിടെയാണ് തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രമിന്റെ മകള്‍ അക്ഷിതയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. മനു രഞ്ജിത്തുമായുള്ള വിവാഹം അടുത്ത വര്‍ഷം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

ആര്‍ഭാടമായി വിക്രമിന്റെ മകളുടെ വിവാഹ നിശ്ചയം; ഫോട്ടോകള്‍ കാണാം

വിവാഹത്തിന് വേണ്ടി കാത്തിരിയ്ക്കുന്ന അക്ഷിതയുടെ വിവാഹ നിശ്ചയ മോതിരം കളഞ്ഞു പോയെന്ന് പരാതി. പരാതിയുമായി താരപുത്രി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് വായിക്കാം

ഐസ്‌ക്രീം പാര്‍ലറില്‍ വച്ച് കളഞ്ഞുപോയി

സുഹൃത്തുക്കള്‍ക്കൊപ്പം ചെന്നൈയിലെ ഒരു ഐസ്‌ക്രീം പാര്‍ലറില്‍ പോയതായിരുന്നു അക്ഷിത. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോതിരം കളഞ്ഞുപോയതായി അറിഞ്ഞത്

പരാതിയുമായി പൊലീസ്റ്റേഷനില്‍ താരപുത്രി

വിവാഹ നിശ്ചയ മോതിരം കളഞ്ഞു പോയതിനെ തുടര്‍ന്ന് അക്ഷിത അടുത്തള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു എന്നാണ് വിവരം.

വിവാഹം അടുത്ത വര്‍ഷം നടക്കും

ജൂലൈ 10 നായിരുന്നു അക്ഷിതയുടെയും മനുവിന്റെയും വിവാഹ നിശ്ചയം. വിവാഹം അടുത്ത വര്‍ഷമുണ്ടാവും

കരുണാനിധിയുമായുള്ള ബന്ധം

ഏറെ നാളായി അക്ഷിതയും മനു രഞ്ജിത്തും പ്രണയത്തിലായിരുന്നു. കലൈഞ്ജര്‍ കരുണാനിധിയുടെ മകന്‍ മുത്തുവിന്റെ മകളാണ് മനു രഞ്ജിത്തിന്റെ അമ്മ തേന്മൊഴി

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Vikram’s daughter Akshita who recently got engaged toManu Ranjith, grandson of politician M Karunanidhi, lost her engagement ring. According to reports, Akshita lost her ring when she had gone to a popular ice cream store.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam