»   » വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയാകുന്നു

വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയാകുന്നു

By: Sanviya
Subscribe to Filmibeat Malayalam

തമിഴ് നടന്‍ വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയാകുന്നു. ചെന്നൈയിലെ പ്രമുഖ ബേക്കറി വ്യവസായിയായ രഘുനാഥന്റെ മകന്‍ രഞ്ജിത്താണ് വരന്‍. ഏറെ നാളായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്നാണ് ഇരു വീട്ടുകാരും ചേര്‍ന്ന് വിവാഹം നടത്താന്‍ തീരുമാനിച്ചത്.

ഇപ്പോള്‍ വിവാഹ നിശ്ചയത്തിന്റെ തിരക്കിലാണ് അക്ഷിതയുടെ കുടുംബം. ജൂലൈ പത്തിന് ചെന്നൈയില്‍ വച്ച് വിവാഹ നിശ്ചയം നടക്കും. അടുത്ത വര്‍ഷമാണ് വിവാഹമെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

akshitha-vikram

ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇരുമുഖന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിക്രം. മലേഷ്യയിലായി ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന് വരികയാണ്.

English summary
Vikram’s daughter to get engaged in July.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam