ചിയാന്‍ വിക്രമിന്റെ മാസുമായി കദരംകൊണ്ടന്‍ ഒരുങ്ങുന്നു! ചിത്രീകരണം പൂര്‍ത്തിയായി! റിലീസ് ഉടന്‍
ചിയാന്‍ വിക്രം നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് കദരം കൊണ്ടന്‍. രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ ഉലകനായകന്‍ കമല്‍ഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം മലേഷ്യയില്‍ പൂര്‍ത്തിയായിരിക്കുകയാണ്. അക്ഷര ഹാസനാണ് ചിത്രത്തില്‍ വിക്രമിന്റെ നായികാ വേഷത്തില്‍ എത്തുന്നത്.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഫസ്റ്റ്‌ലുക്കില്‍ വേറിട്ടൊരു ഗെറ്റപ്പിലായിരുന്നു വിക്രമിനെ കാണിച്ചിരുന്നത്. കമല്‍ഹാസന്റെ തൂങ്കാവനത്തിലുടെ ശ്രദ്ധേയനായ സംവിധായകന്‍ രാജേഷ് എം സെല്‍വയാണ് വിക്രം ചിത്രമൊരുക്കുന്നത്.

ഒരു ആക്ഷന്‍ ത്രില്ലറായാണ് സംവിധായകന്‍ ചിത്രമൊരുക്കുന്നത് എന്നാണറിയുന്നത്. രാജ്കമല്‍ ഫിലിംസിന്റെ 45ാമത് ചിത്രമായാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്തിന്റെ ഔദ്യോഗിക റീമേക്കാണ് ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിയാന്‍ വിക്രമിന്റെ 56ാമത് ചിത്രം കൂടിയാണ് കദരം കൊണ്ടന്‍. പൂജാകുമാര്‍,അബി ഹാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ശ്രീനിവാസ് റെഡ്ഡി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ജേതാവായ പ്രവീണ്‍ കെഎല്‍ ആണ് എഡിറ്റിങ്ങ് ചെയ്യുന്നത്. കമല്‍ഹാസന്റെ ഉത്തമവില്ലന്‍, വിശ്വരൂപം 2,പാപനാശം തുടങ്ങിയ സിനിമകള്‍ക്ക് പാട്ടുകളൊരുക്കിയ ജിബ്രാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications